റി​ട്ട.​ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ബാ​ല​കൃ​ഷ​ണ​ൻ വ​ധം:ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​റെ കാ​റി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം;  രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്ക്

ത​ളി​പ്പ​റ​മ്പ്: ബാ​ല​കൃ​ഷ്ണ​ൻ വ​ധ​ക്കേ​സി​ലെ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ പ​ത്മ​ൻ കോ​ഴൂ​രി​നെ കാ​റി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ഒ​രാ​ൾ​ക്കെ​തി​രെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. വീ​ണു പ​രി​ക്കേ​റ്റ നി​ല​യി​ൽ പ​ത്മ​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ പാ​ൽ വാ​ങ്ങു​ന്ന​തി​ന് ന​ട​ന്നു പോ​ക​വെ മ​നോ​ജ് എ​ന്ന​യാ​ൾ ഓ​ടി​ച്ച കാ​ർ പ​ത്മ​നെ ഇ​ടി​ച്ചു വീ​ഴ്ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഓ​ടി​മാ​റു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കാ​റോ​ടി​ച്ച മ​നോ​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യോ​ള​മാ​യി കാ​ർ പ​ത്മ​നെ പി​ന്തു​ട​രു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്.

Related posts