കളി കാര്യമായി; വിവാഹദിനത്തില്‍ കൂട്ടുകാര്‍ വരന്റെ ദേഹത്ത് പടക്കം കെട്ടിവെച്ച് പൊട്ടിച്ചു; വന്‍ ഗുരുതരാവസ്ഥയില്‍

വിവാഹദിനത്തില്‍ വധു-വരന്മാരുടെ കൂട്ടുകാരില്‍ നിന്നും ചെറിയ ചില പണികള്‍ പ്രതീക്ഷിക്കാം. പണ്ട് മലബാര്‍ മേഖലയില്‍ മാത്രം പ്രചാരത്തിലുണ്ടായ കല്ല്യാണ സൊറ ഇപ്പോള്‍ മിക്ക ഇടങ്ങളിലുമുണ്ട്. വിവാഹദിനം അവിസ്മരണീയമാക്കാന്‍ ഒപ്പിക്കുന്ന ചെറിയ ചില രസങ്ങള്‍ നല്ലതാണ്. എന്നാല്‍ അതിരുകടക്കുന്നതാണ് പ്രശ്നമാകുക.
ഇവിടെ സംഭവിച്ചത് അതുതന്നെയാണ്. വിവാഹദിനത്തില്‍ വരന്റെ ദേഹത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് പടക്കം കെട്ടിവെച്ച് പൊട്ടിച്ചു. പിന്നിലാണ് പടക്കംകെട്ടിവച്ചത്. പടക്കം പൊട്ടിയതോടെ ശരീരത്തില്‍ പൊള്ളലേറ്റു. ഇതോടെ ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയിലായിലാണ് സംഭവം.

Related posts