വയനാട്ടിൽ കനത്ത മഴ തുടരുന്നു; ബാ​ണാ​സു​ര ഡാം​ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി; വെ​ള്ളം ഉ​യ​ർ​ന്നു വീ​ണ്ടും ദു​രി​ത​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​വേണ്ടെന്ന് അ​ധി​കൃ​ത​ർ

വയനാട്: വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യു​ടെ അ​ള​വ് കു​റ​യാ​ത്ത​തി​നാ​ലും റി​സ​ർ​വോ​യ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നാ​ലും പ​ടി​ഞ്ഞാ​റ​ത്ത​റ ബാ​ണാ​സു​ര സാഗർ ഡാമിന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ തു​റ​ന്ന് പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അളവ് വ​ർ​ധി​പ്പി​ച്ചു. തിങ്കളാഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ഷട്ടറുകൾ 180 സെ​ന്‍റി​മീ​റ്റ​ർ എന്ന നിലയിലേക്ക്​ ഉ​യ​ർ​ത്തി. ഇ​തോ​ടെ ഒന്നര ലക്ഷത്തിലധികം ജ​ല​മാ​ണ് ഒ​രു സെ​ക്ക​ൻ​ഡി​ൽ പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​ത്.

ജി​ല്ല​യി​ലു​ണ്ടാ​യ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ​ക്ക് പ്ര​ധാ​ന​കാ​ര​ണം മു​ന്ന​റി​യി​പ്പും മു​ൻ​ക​രു​ത​ലു​മി​ല്ലാ​തെ ബാ​ണാ​സു​ര​ ഡാം തു​റ​ന്നു​വി​ട്ട​താ​ണെ​ന്ന പ​രാ​തി​ക​ൾ​ക്കി​ടെ​യാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യ​ത്. നേ​ര​ത്തെ ഉ​യ​ർ​ത്തി​യി​രു​ന്ന 90 സെ​ന്‍റീ​മീ​റ്റ​റി​നൊ​പ്പം 90 സെ​ന്‍റീ​മീ​റ്റ​ർ കൂ​ടി​യാ​ണ് ഷട്ടർ ഉയർത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്ഷേപങ്ങൾ കണക്കിലെടുത്ത് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് രാ​വി​ലെ മു​ത​ൽ പ്ര​ദേ​ശ​ത്ത് ഉ​ച്ച​ഭാ​ഷ​ണി​യി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്നു. റി​സ​ർ​വോ​യ​റി​ൽ നി​ന്നും പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന വെ​ള്ളം ക​ട​ന്നു​പോ​വു​ന്ന ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നാ​ൽ വെ​ള്ളം ഉ​യ​ർ​ന്നു വീ​ണ്ടും ദു​രി​ത​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഡാം​തു​റ​ന്നു​ വി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ അ​ധി​കൃ​ത​ർ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്. ഫോ​ണ്‍: 04936274474, 9446011981. ഡാമിന്‍റെ വിഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ ഷട്ടറുകൾ ഉടനെ താഴ്ത്താൻ സാധ്യതയില്ലെന്നാണ് കെഎസ്ഇബി അധികൃതർ അറിയിക്കുന്നത്.

Related posts