അവരില്ലാതെ ഒരു പണിയും നടക്കില്ലെന്ന്! ഇതര സംസ്ഥാന തൊഴിലാളികളുടെ വരവ്; തൃശൂരില്‍ ആശങ്ക

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ഭീ​ഷ​ണി തു​ട​രു​ന്പോ​ൾ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ തൃ​ശൂ​രി​ലേ​ക്ക് എ​ത്തു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. പു​ത്തൂ​രി​ൽ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ത്തു​പേ​രും അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​ണ്.

തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും ജി​ല്ല​യി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ക്ക​മു​ള്ള പ​ല പ​ണി​ക​ൾ​ക്കും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കാ​തെ നി​വൃ​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​രു​ടെ വ​ര​വ് നി​യ​ന്ത്രി​ക്കാ​നാ​കി​ല്ലെ​ന്ന എ​തി​ർ​വാ​ദ​വും ഉ​യ​രു​ന്നു​ണ്ട്.

എ​ന്നാ​ൽ മാ​സ്ക് ധ​രി​ക്കാ​തെ​യും സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം നോ​ക്കാ​തെ​യും കൂ​ട്ടം​കൂ​ടി​യി​രി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ ​പ്ര​ശ്ന​ങ്ങൾ സൃ​ഷ്ടി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

രാ​വി​ലെ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ തെ​ക്കേ​ഗോ​പു​ര ന​ട​യ്ക്കു സ​മീ​പം ത​ന്പ​ടി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ യാ​തൊ​രു​വി​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മേ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടു​ള്ളൂവെ​ന്നാ​ണു ച​ട്ട​മെ​ങ്കി​ലും സാ​മാ​ന്യ​വി​ദ്യാ​ഭ്യാ​സം പോ​ലു​മി​ല്ലാ​ത്ത അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഇ​തൊ​ന്നും നോ​ക്കാ​തെ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ നി​ന്നും പോ​ലീ​സ് കസ്റ്റ​ ഡി​യി​ലെ​ടു​ത്ത ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ പൂ​ക്ക​ച്ച​വ​ട​ക്കാ​ര​ൻ ഇ​ത്ത​ര​ത്തി​ൽ പെ​ട്ട​യാ​ളാ​ണ്. ത​മി​ഴ്്നാ​ട്ടി​ൽ നി​ന്നെ​ത്തി ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യാ​തെ നേ​രെ പൂ​ക്ക​ച്ച​വ​ട​ത്തി​നു വ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ​വ​രാ​ണോ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന​റി​യാ​തെ​യാ​ണു പ​ല​രും ഇ​വ​രെ പ​ണി​ക​ൾ​ക്കു കൊ​ണ്ടു​പോ​കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പും വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വി​നെ നോ​ക്കി​ക്കാ​ണു​ന്ന​ത്.

അ​വ​രി​ല്ലെ​ങ്കി​ൽ ഇ​വി​ടെ ഒ​രു പ​ണി​യും ന​ട​ക്കി​ല്ലെ​ന്ന് അ​ധി​കാ​രി​ക​ൾത​ന്നെ പ​റ​യു​ന്പോ​ൾ അ​വ​രു​ടെ വ​ര​വി​നു ത​ട​യി​ടാ​നാ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​കു​ന്നു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ​ന്നി​ല്ലെ​ങ്കി​ൽ കൃ​ഷി​പ്പ​ണി പോ​ലും ന​ട​ക്കി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർത​ന്നെ പ​റ​യു​ന്ന​ത്.

അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളേ​യും നി​ർ​ബ​ന്ധ​മാ​യും 14 ദി​വ​സം ക്വാ​റ​ന്‍റൈനി​ൽ പാ​ർ​പ്പിച്ച് ആ​വ​ശ്യ​മാ​യ എ​ല്ലാ ടെ​സ്റ്റു​ക​ളും ന​ട​ത്തി കോ​വി​ഡ് ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി മാ​ത്ര​മേ പു​റ​ത്തു​വി​ടാ​ൻ പാ​ടു​ള്ളൂവെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ഇ​വ​രെ കൊ​ണ്ടു​വ​രു​ന്ന ക​രാ​റു​കാ​ർ​ക്കും മ​റ്റും ന​ൽ​കി​യി​ട്ടു​ണ്ട്.

പു​റ​ത്തി​റ​ങ്ങി​യാ​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ന്യ​സം​സ്ഥാ​ന​ക്കാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment