ആ ശങ്ക മന്ത്രി കേട്ടു..! ടോ​യ്‌ല​റ്റില്ലെന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ലാ​തി​ മന്ത്രി കേട്ടു; ഉടൻ നിർമിച്ചു നൽകുമെന്ന് മന്ത്രിയും

toilet-l

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി​യ മ​ന്ത്രി​ക്കു മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക്ക് ഉ​ട​ൻ പ​രി​ഹാ​രം. ടോ​യ്‌ല​റ്റു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു പ​രാ​തി. പ​രാ​തി ശ്ര​ദ്ധാ​പൂ​ർ​വം കേ​ട്ട മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി എ​ത്ര ടോ​യ്‌ല​റ്റു​ക​ൾ വേ​ണ​മോ അ​ത്ര​യും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി നി​ർ​മി​ക്കും. ഒ​രു മാ​സ​ത്തി​ന​കം ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​​ക്കും. യാ​തൊ​രു സാ​ങ്കേ​തി​ക ത​ട​സ​വും ഉ​ന്ന​യി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ​വ​ച്ചു​ത​ന്നെ അ​ദ്ദേ​ഹം പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ല്കു​ക​യും ചെ​യ്തു.

 

Related posts