മ​ദ്യം ക​ടം ന​ൽ​കി​യി​ല്ല;ബാ​ർ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച പ​ത്തു​പേ​ർ അ​റ​സ്റ്റി​ൽ; ബാ​റി​ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ​സ്ഥ​ർ

പെ​രു​ന്പാ​വൂ​ർ: മ​ദ്യം ക​ടം ന​ൽ​കാ​ത്ത​ വൈ​രാ​ഗ്യ​ത്തി​ൽ ബാ​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ബാ​ർ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ​ത്തു​പേ​ർ പി​ടി​യി​ൽ.

പെ​രു​ന്പാ​വൂ​ർ അ​ഞ്ജ​ലി ബാ​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, സെ​ക്യൂ​രി​റ്റി എ​ന്നി​വ​രെ ക​ന്പി​വ​ടി, ബി​യ​ർ കു​പ്പി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലാണ് പെ​രു​ന്പാ​വൂ​ർ തു​രു​ത്തി​പ്പ​റ​ന്പി​ൽ ഷൈ​ജു(20), ഒ​ക്ക​ൽ പ​ഴ​യേ​ട​ത്ത് സ​തീ​ഷ് (24), നെ​ടു​വേ​ലി മ​ജീ​ഷ്(34), പ​ഴ​യേ​ട​ത്ത് സ​ദ്ദീ​പ്(28), അ​ന്പാ​ട​ൻ അ​ജാ​സ്(26), പെ​ല​പ്പി​ള്ളി ശ്രീ​കു​മാ​ർ(27), അ​റ​ക്ക​ൽ മ​നു(30), ഉ​ളി​നാ​ട്ട് അ​ബ്ദു​ൾ റ​സാ​ക്ക്(27), പെ​രു​ന്പാ​വൂ​ർ തു​രു​ത്തി​പ്പ​റ​ന്പി​ൽ ജി​ഷ്ണു(21), അ​ഖി​ൽ(22) എ​ന്നി​വ​രെ​ അ​റ​സ്റ്റു ചെ​യ്ത​ത്.

ബാ​റി​ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ​സ്ഥ​ർ പ​റ​ഞ്ഞു. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​സി​ഐ ബൈ​ജു പൗ​ലോ​സും സം​ഘ​വുമാണ് പ്രതികളെ പി​ടി​കൂ​ടി​യ​ത്.

Related posts