ബാർ തുറന്നു പ്രശ്നങ്ങളും..!  രാ​ത്രി​വൈ​കി​യും ബാ​റി​ൽ ഇ​രി​ക്ക​ണ​മെ​ന്ന് യുവാക്കൾ ;  ജീവനക്കാർ പുറത്താക്കിയ ദേഷ്യത്തിൽ ബാ​റി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ടച്ചു

വൈ​ക്കം: രാ​ത്രി​വൈ​കി​യും ബാ​റി​ൽ ഇ​രി​ക്ക​ണ​മെ​ന്ന യു​വാ​ക്ക​ളു​ടെ നി​ർ​ബ​ന്ധം ബാ​ർ ജീ​വ​ന​ക്കാ​ർ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നു യു​വാ​ക്ക​ൾ ബാ​റി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ട​ച്ച​താ​യി പ​രാ​തി. വൈ​ക്കം വ​ലി​യ​ക​വ​ല​യ്ക്കു കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള ബാ​റി​ൽ ഇ​ന്ന​ലെ രാ​ത്രി 11-നാ​ണ് സം​ഭ​വം.

രാ​ത്രി 10.30-ന് ​ബാ​റി​ൽ ഇ​രു​ന്ന യു​വാ​ക്ക​ളെ ബാ​ർ ജീ​വ​ന​ക്കാ​ർ പോ​കാ​ൻ നി​ർ​ബ​ന്ധി​ച്ചു. ജീ​വ​ന​ക്കാ​ർ ക​ർ​ശ​ന​മാ​യി പ​റ​ഞ്ഞ​തോ​ടെ പു​റ​ത്തു​പോ​യ യു​വാ​ക്ക​ൾ പി​ന്നീ​ട് 11-ഓ​ടെ തി​രി​ച്ചെ​ത്തി സോ​ഡാ​ക്കു​പ്പി​കൊ​ണ്ട് ബാ​റി​ന്‍റെ ചി​ല്ലു​ക​ൾ ഉ​ട​ച്ചെ​ന്നാ​ണു പ​രാ​തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ണ്ടാ​ല​റി​യു​ന്ന ഏ​താ​നും പേ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts