ഒരു കോടി നഷ്ടപരിഹാരം..! ​ശി​ക​ല​ടീ​ച്ച​ർ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​പ്ര​യോ​ഗം: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും ചാനൽ അവതാരകനും  വ​ക്കീ​ൽ​നോ​ട്ടീ​സ്

ചേ​ർ​ത്ത​ല: ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ ശ​ശി​ക​ല​ടീ​ച്ച​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ രീ​തി​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് വ​ക്കീ​ൽ​നോ​ട്ടീ​സ്. സ്വ​കാ​ര്യ ടി​വി ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ടെ​യി​ലാ​ണ് അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ക്പ്ര​യോ​ഗം ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടി​ന് ന​ട​ന്ന ചാ​ന​ൽ ച​ർ​ച്ച​യി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ശ​ശി​ക​ല​യെ ആ​ക്ഷേ​പി​ച്ചെ​ന്നും അ​വ​താ​ര​ക​ൻ ഇ​ത് പി​ന്തു​ണ​ച്ചെ​ന്നും കാ​ട്ടി​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. സ്വ​കാ​ര്യ ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നും വ​ക്കീ​ൽ​നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

പ​രി​പാ​ടി സം​പ്രേ​ഷ​ണം ചെ​യ്ത​തി​ന് ചാ​ന​ലി​നെ​തി​രെ​യും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യാ​ത്ത പ​ക്ഷം ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സി​വി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

Related posts