നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം മ​റി​ക​ട​ന്ന് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ബാ​ർ സ്ഥാപിച്ചതിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ

കൊ​ടു​വാ​യൂ​ർ: ക​രു​വ​ന്നൂ​ർ​ത​റ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഹെറിറ്റേജ് ബാ​ർ സ്ഥാ​പി​ച്ച​ത് ഉ​ട​ൻ സ്ഥ​ല​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്ലീം ലീ​ഗ് കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ്ണ​യും ന​ട​ത്തി. ബാ​റി​നു സ​മീ​പ​ത്താ​യി ആ​രാ​ധ​നാ​ല​യ​വു​മു​ണ്ട്. സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും ഇ​തു​വ​ഴി സ​ഞ്ചാ​രം സു​ര​ക്ഷി​ത​മ​ല്ലാ​താ​യി​രി​ക്കു​ക​യ​ാണ്.

ബാ​റി​നു സ​മീ​പ​ത്താ​യി നി​ര​വ​ധി വി​ടു​ക​ളു​മു​ണ്ട്്. പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം മ​റി​ക​ട​ന്നാ​ണ് ബാ​റിനു ​അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും ഇ​തിനെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്ത് വ​രു​മെ​ന്നും മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി. പാ​ർ​ട്ടി ജി​ല്ലാ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം ഹ​മീ​ദ് ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ബാസ് ​സ്വാ​ഗ​തം പ​റ​ഞ്ഞു.​

മൂ​സ്സാ സാ​ഹി​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്യ​നി​രോ​ധ​സ​മി​തി സം​സ്ഥാ​ന​ക്ക​മ്മി​റ്റി അം​ഗം കാ​ദ​ർ മൊ​യ്തീ​ൻ, എ.​കെ.​ഹു​സൈ​ൻ, എ ​മു​ഹ​മ്മ​ദ​ലി, ഹ​സ​ൻ അ​ഹ​മ​ദ്, പ​ഞ്ചാ​യ​ത്തം​ഗം നി​ലാവ​ർ​ണ്ണീ​സാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts