നായ ഓരിയിടുന്നതിന്റെ കാരണം തേടി മുഖ്യ വിവരാവകാശ കമ്മീഷണര്‍; ഇതു സംബന്ധിച്ച ഈ മാസം 16ന് പത്തനംതിട്ട കളക്ടറേറ്റില്‍ വിവരാവകാശ സിറ്റിംഗ്; വിചിത്രമായ കാര്യങ്ങള്‍ ഇങ്ങനെ…

നായകളായാല്‍ ഓരിയിടുക സ്വഭാവികമാണ്. ആരും അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാറില്ലെങ്കിലും ആ ഓരിയിടലിന് ഉത്തരം തേടുകയാണ് സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍. ഇതിനായി ഈ മാസം 16ന് പത്തനംതിട്ട കലക്ട്രേറ്റില്‍ അപൂര്‍വമായ വിവരാവകാശ സിറ്റിംഗ് നടക്കും. പന്തളം മുടിയൂര്‍ക്കോണം സ്വദേശി രാജപ്പനാശാരിയുടെ വീട്ടിലെ നായയുടെ ഓരിയിടല്‍ വിവാദമായതോടെയാണ് സിറ്റിംഗ്.

രാജപ്പാനാശാരിയുടെ അയല്‍വാസിയായ അശോകനാണ് ഇത്തരം ഒരു പണി ഒപ്പിച്ചത്. അയലത്തെ രാജപ്പനാശാരിയുടെ വീട്ടിലെ നായയുടെ ഓരിയിടല്‍ അസഹനീയമായപ്പോള്‍ 2014ല്‍ കാരണം തേടി അശോകന്‍ ഒരുവിവരാവകാശം നല്‍കി. ഉത്തരം കാത്തിരുന്ന അശോകന് മൃഗസംരക്ഷണവകുപ്പില്‍ നിന്ന് ലഭച്ചത് ഓരിയിടലിനേക്കാള്‍ അസഹനീയമായ മറുപടി. അതോടെ അപ്പീലിന് പോയി. തുടര്‍ന്നാണ് അപൂര്‍വമായ വിവരാവകാശ സിറ്റിംഗിന് വേദിയൊരുങ്ങിയത്.

ലിങ്കുവെന്ന നായയാണ് അശോകന്റെ ഉറക്കം ലിങ്കുവിന്റെ ഓരിയിടലിന് 2014മുതല്‍ ഉത്തരം തേടി സര്‍ക്കാരില്‍ കത്തിടപാടുകള്‍ നടക്കുകയാണ്. വര്‍ഷങ്ങളായി വളര്‍ത്തുന്ന നായയെ തള്ളിപ്പറയാന്‍ ഉടമയും ഒരുക്കമല്ല. 16ന് വൈകിട്ട് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്റ് എം പോള്‍ തന്നെയാണ് സിറ്റിങ്ങിന് നേരിട്ടെത്തുന്നത്. ഓരിയിടല്‍ കേസിലെ കക്ഷികളെയെല്ലാം വിളിച്ചിട്ടുണ്ട്.

Related posts