കുപ്പി റെഡി, വില രണ്ടിരട്ടി! 800 രൂ​പ വി​ല​യു​ള്ള ഒ​രു കു​പ്പി മ​ദ്യ​ത്തി​ന് 2500 രൂ​പ ന​ൽ​ക​ണം; എക്സൈസ് വലയിൽപ്പെടാതെ കച്ചവടം തകൃതി

ചാ​ല​ക്കു​ടി: മ​ദ്യ​വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളും ബാ​റു​ക​ളും അ​ട​ച്ചു​പൂ​ട്ടി​യെ​ങ്കി​ലും കൈ​യി​ൽ ന​ന്നാ​യി പ​ണ​മു​ണ്ടെ​ങ്കി​ൽ മ​ദ്യം റെ​ഡി. 800 രൂ​പ വി​ല​യു​ള്ള ഒ​രു കു​പ്പി മ​ദ്യ​ത്തി​ന് 2500 രൂ​പ ന​ൽ​ക​ണം.

അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ചി​ല ബാ​റു​ക​ളി​ൽ​നി​ന്നാ​ണ് ഈ ​മ​ദ്യം ക​രി​ഞ്ച​ന്ത​യി​ൽ എ​ത്തു​ന്ന​തെ​ന്ന​റി​യു​ന്നു. ബാ​റി​ൽ​നി​ന്നും ര​ഹ​സ്യ​മാ​യി പു​റ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന മ​ദ്യ​മാ​ണ് വ​ൻ വി​ല​യ്ക്ക് വി​ല്ക്കു​ന്ന​ത്.

ബാ​റു​ക​ളു​ടെ പ​രി​സ​ര​ത്ത് ചെ​ന്നാ​ലും മ​ദ്യം കി​ട്ടു​ക​യി​ല്ല. ബാ​റു​മാ​യി യാ​തൊ​രു ബ​ന്ധ​മി​ല്ലാ​ത്ത​വ​രാ​ണ് മ​ദ്യ​വി​ല്പ​ന​യു​മാ​യി രം​ഗ​ത്തു​ള്ള​ത്. ചി​ല പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ​വ​ച്ചാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടാ​തെ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് മ​ദ്യം കൈ​മാ​റു​ന്ന​ത്.

ചാ​രാ​യ​വി​ല്പ​ന​യും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ക്കു​ന്നു​ണ്ട്. ചാ​രാ​യ വാ​റ്റു​കേ​ന്ദ്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ക്സൈ​സി​ന് കാ​ര്യ​മാ​യി പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ബി​വ​റേ​ജു​ക​ൾ അ​ട​ച്ച​തോ​ടെ വ്യാ​ജ​വാ​റ്റു​കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. പു​ഴ​യോ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യാ​ജ​വാ​റ്റ് ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ചാ​രാ​യം വി​ല്പ​ന വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. അ​രി​ഷ്ട​ത്തി​ൽ ചാ​രാ​യം ചേ​ർ​ത്ത് അ​രി​ഷ്ടം എ​ന്ന വ്യാ​ജേ​ന​യാ​ണ് വി​ല്പ​ന ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment