ബുദ്ധിജീവികള്‍ രാജ്യത്തിനു വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്! ആഭ്യന്തരമന്ത്രിയായാല്‍ രാജ്യത്തെ ബുദ്ധിജീവികളെ മുഴുവന്‍ വെടിവച്ച് കൊല്ലും; ബിജെപി എംഎല്‍എയുടെ പ്രസ്താവന വിവാദമാവുന്നു

ബിജെപി നേതാക്കളുടെ ഒന്നിനു പുറകേ ഒന്നെന്ന രീതിയിലുള്ള വിവാദ പ്രസ്താവനകള്‍ ഇപ്പോള്‍ തമാശയുടെ രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

വിജയപുരയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നന്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ രാജ്യമെങ്ങും ചിരിയുണര്‍ത്തി വൈറലായിരിക്കുന്നത്.

താന്‍ ആഭ്യന്തരമന്ത്രിയായാല്‍ രാജ്യത്തെ ബുദ്ധിജീവികളെ മുഴുവന്‍ വെടിവച്ച് കൊല്ലുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ബുദ്ധിജീവി ചമയുന്നവര്‍ നികുതിപ്പണം കൊണ്ടുള്ള എല്ലാം സൗകര്യങ്ങളും രാജ്യത്ത് അനുഭവിക്കുന്നു.

എന്നിട്ട് ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം ഉയര്‍ത്തുന്നു. ബുദ്ധിജീവികള്‍ രാജ്യത്തിനു വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.

ബസനഗൗഡയുടെ ഈ പ്രസ്താവന പുറത്തു വന്നതുമുതല്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. എംഎല്‍എമാര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യുമെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

Related posts