അ​പ​വാ​ദ​പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ട്ട​വ​ര്‍​ക്കെ​തി​രെ കേസെടുക്കണം: വി.എസ്. അച്യുതാനന്ദൻ

തിരുവനന്തപുരം: ഹ​നാ​ന്‍ എ​ന്ന പെ​ണ്‍​കു​ട്ടിക്കു നേ​രെ സം​ഘ​ടി​ത​മാ​യി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​വാ​ദ​പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ട്ട​വ​ര്‍​ക്കെ​തി​രെ സൈ​ബ​ര്‍ നി​യ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.അ​ഭി​മാ​നം പ​ണ​യം​വെ​ക്കാ​തെ, തൊ​ഴി​ലി​ന്‍റെ മ​ഹ​ത്വം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്, എ​ല്ലാ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​യും ത​ര​ണം ചെ​യ്തു​കൊ​ണ്ട് സ്വ​ന്തം നി​ല​നി​ല്‍​പ്പി​നും പ​ഠ​ന​ത്തി​നു​മു​ള്ള വ​ക തേ​ടി​യ ഹ​നാ​നെ അ​ഭി​ന​ന്ദി​ക്കു​ന്നു.

എ​ന്നാ​ല്‍, വ​സ്തു​ത​ക​ള്‍ മ​ന​സ്സി​ലാ​ക്കു​ക​പോ​ലും ചെ​യ്യാ​തെ, പാ​വ​പ്പെ​ട്ട​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ങ്ങ​ളെ അ​പ​മാ​നി​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വ്വം ശ്ര​മി​ച്ച​വ​ര്‍ വ​ലി​യ കു​റ്റ​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. യാ​തൊ​രു​വി​ധ സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​മി​ല്ല എ​ന്ന മ​ട്ടി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി​യെ സ​മൂ​ഹ​മ​ധ്യ​ത്തി​ല്‍ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​നും ന​ശി​പ്പി​ക്കാ​നും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്നു.

ആ ​പെ​ണ്‍​കു​ട്ടി​ക്ക് പി​ന്തു​ണ ന​ല്‍​കാ​ന്‍ മു​ന്നോ​ട്ടു​വ​ന്ന എ​ല്ലാ സു​മ​ന​സ്സു​ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു- വി.എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ പറയുന്നു. കാ​ര്യ​ങ്ങ​ള്‍ ഇ​വി​ടം​കൊ​ണ്ട് അ​വ​സാ​നി​ക്കു​ന്നി​ല്ല. ഈ ​പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ന​ട​ന്ന ന​വ​മാ​ധ്യ​മ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പി​ന്നാ​മ്പു​റ​ങ്ങ​ള​ട​ക്കം അ​ന്വേ​ഷി​ച്ച് കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രാ​നു​ള്ള ബാ​ദ്ധ്യ​ത പോ​ലീ​സ് നി​റ​വേ​റ്റ​ണംമെന്നും വി​എ​സ് പ​റ​ഞ്ഞു.

അതിനിടെ, വ്യാജപ്രചാരണങ്ങൾക്കു തുടക്കമിട്ടു എന്നു പറയുന്ന നൂറുദ്ദീൻ ഷെയ്ക് എന്ന് വയനാട് സ്വദേശി ഇന്ന് മാപ്പപേക്ഷയുമായി രംഗത്തെത്തി. ഫേസ്ബുക്കിലൂടെ യായിരുന്നു ഇയാളുടെ മാപ്പപേക്ഷ.

Related posts