ഇനി കുടുംബജീവിതത്തിന്റെ ഗോദയില്‍! യുവസംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു; വിവാഹത്തിലെത്തിയത് എലിസബത്തുമായുള്ള കോളജ് പഠനകാലത്തെ സൗഹൃദം

basilക​ൽ​പ്പ​റ്റ: കു​ഞ്ഞി​രാ​മാ​യ​ണം, ഗോ​ദ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ആ​സ്വാ​ദ​ക​ഹൃ​ദ​യം കീ​ഴ​ട​ക്കി​യ യു​വ സം​വി​ധാ​യ​ക​ൻ ബേ​സി​ൽ ജോ​സ​ഫ് വി​വാ​ഹി​ത​നാ​കു​ന്നു. കോ​ട്ട​യം പു​തു​പ്പ​ള്ളി ചി​റ​പ്പു​റ​ത്ത് സാ​മു​വ​ൽ-​സാ​റാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ എ​ലി​സ​ബ​ത്താ​ണ് വ​ധു. ഓ​ഗ​സ്റ്റ് 17ന് ​സു​ൽ​ത്താ​ൻ​ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് ചെ​റി​യ പ​ള്ളി​യി​ലാ​ണ് വി​വാ​ഹം. ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് പ​ള്ളി​പ്പാ​ട്ടി​ന്‍റെ​യും റി​ട്ട.​അ​ധ്യാ​പി​ക ത​ങ്ക​മ്മ​യു​ടെ​യും ര​ണ്ട് മ​ക്ക​ളി​ൽ ഇ​ള​യ​താ​ണ് ബേ​സി​ൽ. ഫാ. ​ജോ​സ​ഫി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രി​ക്കും വി​വാ​ഹം.

തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ പ​ഠ​ന​കാ​ല​ത്തെ സൗ​ഹൃ​ദ​മാ​ണ് വി​വാ​ഹ​ത്തി​ലെ​ത്തി​യ​തെ​ന്ന് ബേ​സി​ൽ പ​റ​ഞ്ഞു. ബേ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ല​ക്‌ട്രിക്ക​ൽ എ​ൻ​ജി​നിയ​റിം​ഗി​നു പ​ഠി​ക്കു​ന്പോ​ൾ ര​ണ്ട് വ​ർ​ഷം ജൂ​ണി​യ​റാ​യി​രു​ന്നു എ​ലി​സ​ബ​ത്ത്. എ​ൻ​ജി​നീ​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ഇ​വ​ർ നി​ല​വി​ൽ ചെ​ന്നൈ​യി​ൽ ചേ​രി​നി​വാ​സി​ക​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക​സേ​വ​നം ന​ട​ത്തി​വ​രി​ക​യാ​ണ്.

സി​നി​മ​യി​ൽ എ​ത്തി​യ​ത് അ​വി​ചാ​രി​ത​മാ​യി

ക​ൽ​പ്പ​റ്റ: അ​വി​ചാ​രി​ത​മാ​യി സി​നി​മാ​രം​ഗ​ത്ത് എ​ത്തി​യ​താ​ണ് ബേ​സി​ൽ. ബ​ത്തേ​രി സെ​ന്‍റ് ജോ​സ​ഫ​സ് സ്കൂ​ളി​ൽ സെ​ക്ക​ൻ​ഡ​റി​യും ക​ൽ​പ​റ്റ എ​സ്കെ എം​ജെ സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യും പൂ​ർ​ത്തി​യാ​ക്കി​യ ബേ​സി​ലി​ന്‍റെ ബാ​ല്യ​കാ​ല സ്വ​പ്ന​ങ്ങ​ളി​ൽ സി​നി​മ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ഠി​പ്പി​ൽ മി​ടു​ക്ക​നാ​യി​രു​ന്ന ബേ​സി​ലി​നു പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നു പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​ർ.

എ​ൻ​ജി​നിയ​റിം​ഗി​നു പ​ഠി​ക്കു​ന്പോ​ഴും ബേ​സി​ൽ സി​നി​മ​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​രു​ന്നി​ല്ല. ബി​രു​ദം നേ​ടി ഇ​ൻ​ഫോ​സി​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷ​മാ​ണ് സി​നി​മ ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചു​തു​ട​ങ്ങി​യ​ത്. വൈ​കാ​തെ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി ‘പ്രി​യം​വ​ദ കാ​ത​ര​യാ​ണ്’ എ​ന്ന പേ​രി​ൽ ഷോ​ർ​ട്ട് ഫി​ലം സം​വി​ധാ​നം ചെ​യ്തു. 17 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ചി​ത്രം യു ​ട്യൂ​ബി​ൽ അ​പ്ലോ​ഡ് ചെ​യ്ത​താ​ണ് ബേ​സി​ലി​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

ഹ്ര​സ്വ​ചി​ത്രം ക​ണ്ട വി​നീ​ത് ശ്രീ​നി​വാ​സ​ൻ ‘തി​ര’ എ​ന്ന സി​നി​മ​യു​ടെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​കാ​ൻ അ​വ​സ​രം ഒ​രു​ക്കി. പി​ന്നാ​ലെ അ​നൂ​പ് ക​ണ്ണ​ൻ സം​വി​ധാ​നം ചെ​യ്ത ‘ഹോം​ലി മീ​ൽ​സി​ൽ’ അ​ഭി​ന​യി​ച്ചു. ഇ​തോ​ടെ മ​ന​സി​ൽ ഉ​രു​ണ്ടു​കൂ​ടി​യ സി​നി​മാ മോ​ഹ​ങ്ങ​ളാ​ണ് ബേ​സി​ലി​ന് ജോ​ലി രാ​ജി​വ​യ്ക്കാ​നും ‘കു​ഞ്ഞി​രാ​മ​യ​ണ’​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​കാ​നും പ്ര​ചോ​ദ​ന​മാ​യ​ത്. പി​താ​വ് ഉ​ൾ​പ്പെ​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പ് അ​വ​ണി​ച്ചാ​ണ് സ​നി​മ​യി​ൽ ഉ​റ​ച്ചു​നി​ന്ന​ത്. ‘ഗോ​ദ’​യും വി​ജ​യ​മാ​യ​തോ​ടെ ത​ന്നോ​ടും സി​നി​മ​യോ​ടു​മു​ള്ള വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​മീ​പ​ന​ത്തി​ൽ കാ​ത​ലാ​യ മാ​റ്റം വ​ന്നു​വെ​ന്ന് ബേ​സി​ൽ പ​റ​യു​ന്നു.

Related posts