ഗ​ർ​ഭം അ​ല​സു​ന്ന​തി​നു​ള്ള മ​രു​ന്ന് നല്‍കിയിട്ടും..! പ​ത്താം ക്ലാ​സു​കാ​രി സ്കൂ​ൾ ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു; പെ​ൺ​കു​ട്ടി​യെ ഒ​രു വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ച്ചു​വ​ന്ന 51 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

bathrommന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ​ത്താം ക്ലാ​സു​കാ​രി സ്കൂ​ൾ ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു. നോ​ർ​ത്ത് ഡ​ൽ​ഹി മു​ഖ​ർ​ജി ന​ഗ​റി​ലെ സ​ർ‌​ക്കാ​ർ സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യെ ഒ​രു വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ച്ചു​വ​ന്ന 51 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു 15 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി പ്ര​സ​വി​ച്ച​ത്. സ്കൂ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ പെ​ൺ​കു​ട്ടി വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ അ​റി​വോ​ടെ ശു​ചി​മു​റി​യി​ൽ​പോ​യ​ത്. എ​ന്നാ​ൽ ഇ​വി​ടെ​യെ​ത്തി​യ പെ​ൺ​കു​ട്ടി പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ അ​ധ്യാ​പ​ക​ർ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പോ​ലീ​സ് എ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​യ​ൽ​ക്കാ​ര​നാ​യ 51 കാ​ര​ൻ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്ന് പെ​ൺ​കു​ട്ടി അ​റി​യി​ച്ചു. അ​ഞ്ചു ത​വ​ണ​യാ​ണ് ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വം പു​റ​ത്തു​പ​റ​യാ​തി​രി​ക്കാ​ൻ ഇ​യാ​ൾ കു​ട്ടി​ക്ക് പ​ണം ന​ൽ​കു​ക​യും ചെ​യ്തു. ബി​ഹാ​ർ സ്വ​ദേ​ശി​യും ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​റു​മാ​യ പ്ര​തി ജോ​ലി തേ​ടി​യാ​ണ് ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി വ​യ​റു​വേ​ദ​ന​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഗ​ർ​ഭം അ​ല​സു​ന്ന​തി​നു​ള്ള മ​രു​ന്ന് ഇ​യാ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​ത് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്താ​ത്ത കു​ട്ടി​യെ പെ​ൺ​കു​ട്ടി പ്ര​സ​വി​ച്ചു. 24ാം ആ​ഴ്ച മാ​ത്ര​മാ​ണ് വ​ള​ർ​ച്ച​യു​ണ്ടാ​യി​രു​ന്ന​ത്.

Related posts