ശ്രീശാന്തിന്റെ സിനിമ ഒതുക്കാന്‍ ചിലരുടെ ശ്രമം, ടീം ഫൈവിന്റെ പോസ്റ്റര്‍ പോലും ഒട്ടിച്ചില്ലെന്ന് നിര്‍മാതാവ്, എന്തേ പൈസയില്ലേയെന്ന് ശ്രീയും, വ്യാഴാഴ്ച്ച റിലീസായ ടീം ഫൈവിനു സംഭവിച്ചത്

sreeക്രിക്കറ്റ് താരം ശ്രീശാന്തും നിക്കി ഗില്‍റാണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ടീം ഫൈവ്. ബൈക്ക് റേസിംഗിന്റെ കഥ പറഞ്ഞ സിനിമയുടെ ഷൂട്ടിംഗ് രണ്ടുവര്‍ഷം മുമ്പ് കഴിഞ്ഞതായിരുന്നു. എന്നാല്‍ പലവിധ കാരണങ്ങള്‍ കൊണ്ട് ചിത്രം റിലീസിംഗിന് എത്തിയില്ല. ഈ വ്യാഴാഴ്ച്ച സിനിമ തിയറ്ററിലെത്തിയെങ്കിലും ആരും അറിഞ്ഞില്ലെന്നുമാത്രം. ഇപ്പോഴിതാ തങ്ങളെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായ ആരോപണവുമായി നിര്‍മാതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നു. രാജ് സഖറിയയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

റിലീസ് ദിവസം പോലും പ്രധാന കേന്ദ്രങ്ങളില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇല്ലായിരുന്നെന്നും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ഭാഗത്തുനിന്നും ഒരു സഹകരണവും ലഭിച്ചിട്ടില്ലെന്നും ടീം ഫൈവ് അണിയറക്കാര്‍ ആരോപിക്കുന്നു. സിനിമ തിയേറ്ററില്‍ എത്തിയ കാര്യം പോലും ജനങ്ങള്‍ അറിഞ്ഞിട്ടില്ല. സുഹൃത്തുക്കളും ബന്ധുക്കളും പോലും പിന്നീട് വിളിച്ചുചോദിച്ചപ്പോഴാണ് സിനിമ ഇറങ്ങിയ കാര്യമറിഞ്ഞത്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ടെങ്കിലും ശരിയാക്കാം എന്ന മറുപടി മാത്രമാണ് ലഭിച്ചത്. വ്യാഴാഴ്ച മഴ കാരണമാണ് പോസ്റ്ററുകള്‍ ഒട്ടിക്കാത്തതെന്നും പറഞ്ഞു. എന്നാല്‍ വരാനിരിക്കുന്ന വില്ലന്റെ പോസ്റ്റര്‍ പോലും ഒട്ടിച്ചപ്പോഴാണ് തങ്ങള്‍ക്ക് അവഗണനയെന്ന് നിര്‍മാതാവ് പറയുന്നു.

റിലീസ് ദിവസം പോലും പ്രധാന കേന്ദ്രങ്ങളില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇല്ലായിരുന്നെന്നും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ഭാഗത്തുനിന്നും ഒരു സഹകരണവും ലഭിച്ചിട്ടില്ലെന്നും ടീം ഫൈവ് അണിയറക്കാര്‍ ആരോപിക്കുന്നു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ചിത്രത്തിന്റെ നിര്‍മാതാവ് രാജ് സഖറിയയും സംവിധായകന്‍ സംവിധായകന്‍ സുരേഷ് ഗോവിന്ദും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

സിനിമ തിയേറ്ററില്‍ എത്തിയ കാര്യം പോലും ജനങ്ങള്‍ അറിഞ്ഞിട്ടില്ല. സുഹൃത്തുക്കളും ബന്ധുക്കളും പോലും പിന്നീട് വിളിച്ചുചോദിച്ചപ്പോഴാണ് സിനിമ ഇറങ്ങിയ കാര്യമറിഞ്ഞത്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ടെങ്കിലും ശരിയാക്കാം എന്ന മറുപടി മാത്രമാണ് ലഭിച്ചത്. വ്യാഴാഴ്ച മഴ കാരണമാണ് പോസ്റ്ററുകള്‍ ഒട്ടിക്കാത്തതെന്നും പറഞ്ഞു. ശ്രീശാന്തിന്റെ മൂന്നാമത്തെ ചിത്രമാണ് ടീം ഫൈവ്. ബൈക്ക് റേസറായിട്ടാണ് ശ്രീശാന്ത് സിനിമയില്‍ വേഷമിടുന്നത്. 2015 ല്‍ പുറത്തിറങ്ങിയ ബിഗ് പിക്ച്ചറാണ് ശ്രീശാന്തിന്റെ ആദ്യ സിനിമ. പിന്നീട് പൂജാ ഭട്ടിന്റെ കാബ്‌റേറ്റില്‍ അഭിനയിച്ചു. മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും റിലീസ് ചെയ്യും.

Related posts