കള്ളനു കൊടു കൈ! ക​ള്ള​നാ​ണെ​ങ്കി​ലും മ​റ്റാ​രേ​ക്കാ​ളും അ​വ​ന് വി​വ​ര​മു​ണ്ട്; ബാറ്ററിയെങ്കിലും ഉപയോഗിച്ചല്ലോ

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ള്ള​നാ​ണെ​ങ്കി​ലും മ​റ്റാ​രേ​ക്കാ​ളും അ​വ​ന് വി​വ​ര​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ​ല്ലോ ന​ശി​ച്ചു​പോ​കും മു​ൻ​പ് അ​വ​ന​ത് അ​ടി​ച്ചോ​ണ്ടു പോ​യ​ത്.

ആ​ർ​ക്കു​മി​ല്ലാ​തെ ന​ശി​ച്ചു​പോ​കു​ന്ന​തി​ലും ന​ല്ല​താ​ണ​ല്ലോ അ​ത്…​പ​റ​ഞ്ഞു​വ​ന്ന​ത് ക​രു​വ​ന്നൂ​രി​ലെ പ​ഴ​യ പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്തോ​ഫീ​സ് കോ​ന്പൗ​ണ്ടി​ൽ ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ ന​ശി​ച്ചു പോ​കു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ജ​ന​റേ​റ്റ​റി​ന്‍റെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചാ​ണ്.

ആ ​ജ​ന​റേ​റ്റ​റി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ്ടി​ച്ച വി​രു​ത​നെ​ക്കു​റി​ച്ചാ​ണ്. 2008 ൽ ​ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ​ത​ല്ലാ​തെ പി​ന്നൊ​രി​ക്ക​ലും ഇ​തു പ്ര​വ​ർ​ത്തി​പ്പി​ച്ചി​ട്ടി​ല്ല.  

കേ​ന്ദ്ര ത​പാ​ൽ വ​കു​പ്പ് പോ​സ്റ്റ​ൽ ബാ​ങ്കിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ്ഥാ​പി​ച്ച​താ​ണ് ഇ​ത്. മ​ഴ​യും വെ​യി​ലും കൊ​ണ്ടാ​ണു ഇ​തു ന​ശി​ച്ച​ത്.

ഇ​തി​നി​ട​യി​ൽ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന ജ​ന​റേ​റ്റ​റി​ൽ നി​ന്നും ബാ​റ്റ​റി​യും മോ​ഷ​ണം പോ​യി.

പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ഈ ​ജ​ന​റേ​റ്റ​ർ ഇ​വി​ടെ നി​ന്നും മാ​റ്റ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണു ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ജ​ന​റേ​റ്റ​ർ ന​ശി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി ആ​രോ​പി​ക്കു​ന്ന​ത്.  

 

Related posts

Leave a Comment