പി​നി​ൻ​ഫ​രീ​ന ബാ​റ്റി​സ്റ്റ സൂപ്പറാണ്

ജെനീവ: മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​റ്റാ​ലി​യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ ബ്രാ​ൻ​ഡ് ആ​യ പി​നി​ൻ​ഫ​രീ​ന ജ​നീ​വ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ട്ടോ​ർ​ഷോ​യി​ൽ ഇലക്‌ട്രിക് ഹൈപ്പർ കാ​ർ അ​വ​ത​രി​പ്പി​ച്ചു. ബാ​റ്റി​സ്റ്റ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ച വാ​ഹ​നം 150 എ​ണ്ണം മാ​ത്ര​മേ നി​ർ​മി​ക്കൂ എ​ന്നാ​ണ് ക​ന്പ​നി ന​ല്കു​ന്ന സൂ​ച​ന. പി​നി​ൻ​ഫ​രീ​ന​യു​ടെ സ്ഥാ​പ​ക​നും ഓ​ട്ടോ​മൊ​ബൈ​ൽ ഡി​സൈ​ന​റു​മാ​യ ബാ​റ്റി​സ്റ്റ ഫ​രീ​ന​യു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് വാ​ഹ​ന​ത്തി​ന് ബാ​റ്റി​സ്റ്റ എ​ന്ന പേ​രു ന​ല്കി​യ​ത്.

1,900 പി​എ​സ് പ​വ​റി​ൽ 2,300 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ൻ​ജി​നാ​ണ് വാ​ഹ​ന​ത്തി​നു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ര​ണ്ടു സെ​ക്ക​ൻ​ഡ് സ​മ​യം​കൊ​ണ്ട് 100 കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാ​ൻ ക​ഴി​യും. ഫോ​ർ​മു​ല 1 കാ​റു​ക​ളേ​ക്കാ​ൾ വേ​ഗ​മു​ണ്ടെ​ന്ന് പി​നി​ൻ​ഫ​രീ​ന അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​മാ​യ​തി​നാ​ൽ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്നി​ല്ല. ഒ​രു ത​വ​ണ ചാ​ർ​ജ് ചെ​യ്താ​ൽ 450 കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്കാ​ൻ ഈ ​വാ​ഹ​ന​ത്തി​നാ​കും.

Related posts