ബി​ഡി​ജെ​എ​സി​നും ക​ള്ള​പ്പ​ണ​ത്തി​ന്‍റെ പ​ങ്കു​കി​ട്ടി? അക്കൗണ്ടുകളില്‍ എത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന് ആക്ഷേപം

കോ​​​ഴി​​​ക്കോ​​​ട്: കൊ​​​ട​​​ക​​​ര കു​​​ഴ​​​ല്‍​പ്പ​​​ണ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണം എ​​​ന്‍​ഡി​​​എ ഘ​​​ട​​​ക​​​കക്ഷി​​​യാ​​​യ ബി​​​ഡി​​​ജെ​​​എ​​​സി​​​ലേ​​​ക്കും.

ബി​​​ഡി​​​ജെ​​​എ​​​സ് മ​​​ത്സ​​​രി​​​ച്ച 25 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ മ​​​ല​​​പ്പു​​​റ​​​ത്തെ ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണു ക​​​ള്ള​​​പ്പ​​​ണം എ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന.

കു​​​ഴ​​​ല്‍​പ്പ​​​ണ കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന സം​​​ഘം ഇ​​​ക്കാ​​​ര്യം​​കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ല​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ബി​​​ഡി​​​ജെ​​​എ​​സ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ നി​​​ര്‍​ത്തി​​​യ​​​തും ബി​​​ജെ​​​പി​​​യു​​​ടെ കേ​​​ന്ദ്ര​​​ഫ​​​ണ്ട് മു​​​ന്നി​​​ല്‍ ക​​​ണ്ടു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഇ​​​തി​​​ന​​​കം ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്.

മ​​​ല​​​പ്പു​​​റ​​​ത്ത് ബി​​​ഡി​​​ജെ​​​എ​​​സ് മ​​​ത്സ​​​രി​​​ച്ച ത​​​വ​​​നൂ​​​ര്‍, പൊ​​​ന്നാ​​​നി മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ പ​​​ണ​​​മി​​​ട​​​പാ​​​ടി​​​നു പു​​​റ​​​മേ കൂ​​​ടു​​​ത​​​ല്‍ ഫ​​​ണ്ട് എ​​​ത്തി​​​യെ​​​ന്നാ​​ണു ബി​​​ജെ​​​പി​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം പ​​​റ​​​യു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ചെ​​​ല​​​വ് സം​​​ബ​​​ന്ധി​​​ച്ച് ക​​​മ്മീ​​​ഷ​​​ന്‍ മു​​​മ്പാ​​​കെ സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​രാ​​​മ​​​ര്‍​ശി​​​ച്ചി​​​ട്ടു​​​ള്ള തു​​​ക ഇ​​​പ്പോ​​​ഴും അ​​​ക്കൗ​​​ണ്ടി​​​ല്‍ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ല്‍ ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലൊ​​​ക്കെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ല്‍ യാ​​​തൊ​​​രു കു​​​റ​​​വും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

ബി​​​ഡി​​​ജെ​​​എ​​​സ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​യ തു​​​ക​​​യു​​​ടെ​​​യും ചെ​​​ല​​​വ​​​ഴി​​​ച്ച തു​​​ക​​​യു​​​ടെ​​​യും ക​​​ണ​​​ക്കു​​​ക​​​ള്‍ പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും ഉ​​​യ​​​ര്‍​ന്നു​​​ക​​​ഴി​​​ഞ്ഞു.

ബി​​​ഡി​​​ജെ​​​എ​​​സ് നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കാ​​​ര്യ​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി എ​​​വി​​​ടെ​​​യും ഉ​​​യ​​​ര്‍​ത്തി​​​യി​​​ല്ലെ​​​ന്ന വ​​​സ്തു​​​ത എ​​​ല്ലാ​​​വ​​​രും സ​​​മ്മ​​​തി​​​ക്കു​​​ന്നു​​​ണ്ട്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ര്‍ കൂ​​​ടി പി​​​ന്നീ​​​ട് ബി​​​ഡി​​​ജെ​​​എ​​​സ് സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യ​​​തും ഇ​​​പ്പോ​​​ള്‍ വ​​​ലി​​​യ ച​​​ര്‍​ച്ച​​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ. ​​​അ​​​നീ​​​ഷ്

Related posts

Leave a Comment