പ​യ്യാ​മ്പലം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ടം പ​യ്യാ​മ്പലം ബീ​ച്ചി​ൽ! വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ടി​പി​സി

ക​ണ്ണൂ​ർ: പ​യ്യാ​ന്പ​ലം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ല്ലും ചാ​ര​വും പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​സി. ശ്രീ​നി​വാ​സ​ൻ.

ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ചെ​യ​ർ​മാ​നാ​യ ജി​ല്ല ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷു​മാ​യി ച​ർ​ച്ച ചെ​യ്താ​യി​രി​ക്കും ന​ട​പ​ടി​യെ​ടു​ക്കു​ക.

കോ​ർ​പ​റേ​ഷ​നെ ക​രി​വാ​രി തേ​ക്കാ​ൻ ആ​രോ മ​നഃ​പൂ​ർ​വ്വം പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ട​താ​ണ​ന്നാ​ണ് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ​യെ​ന്തെ​ന്ന് മ​ന​സി​ലാ​ക്കി ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ഡി​ടി​പി​സി​യു​ടെ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കെ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ട​ത്. ഇ​ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​ച്ചു മൂ​ടാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഐ​ആ​ർ​പി​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ, ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ് ‌ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

നേ​ര​ത്തെ പ​യ്യാ​ന്പ​ലം ശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു.

സി​പി​എ​മ്മും കോ​ർ​പ​റേ​ഷ​നും ത​മ്മി​ലു​ള്ള രാ​ഷ്‌ട്രീയ പോ​ര് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​പ്പോ​ൾ പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ അ​സ്ഥി​ക​ളും ചാ​ര​വും ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment