കോളിഫ്ളവറാണെന്ന്  തെറ്റിദ്ധരിച്ചു..! ബീഫ് കട്‌ലെറ്റ് കഴിപ്പിച്ചെന്ന് ആരോപണം; കുസാറ്റിൽ ഉ​ത്ത​രേ​ന്ത്യ​ന്‍  വി​ദ്യാ​ര്‍​ഥി​ക​ൾ സമരത്തിൽ;  ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി

ക​​​ള​​​മ​​​ശേ​​​രി: സെ​​​മി​​​നാ​​​റി​​​നി​​​ടെ ബീ​​​ഫ് ക​​​ട്‌​​​ലെ​​​റ്റ് ക​​​ഴി​​​പ്പി​​​ച്ച പു​​​ളി​​​ങ്കു​​​ന്ന് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഒ​​​രു​​കൂ​​​ട്ടം ഉ​​​ത്ത​​​രേ​​​ന്ത്യ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ൾ കു​​​സാ​​​റ്റി​​​നു മു​​​ന്നി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​സ​​​മ​​​രം ന​​​ട​​​ത്തി. അ​​​ധി​​​കൃ​​​ത​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു പി​​​ൻ​​​മാ​​​റാ​​​ൻ കു​​​ട്ടി​​​ക​​​ൾ ത​​​യാ​​​റാ​​​യി​​​ല്ല.

​കു​​​സാ​​​റ്റി​​​നു കീ​​​ഴി​​​ലു​​​ള്ള പു​​​ളി​​​ങ്കു​​​ന്ന് കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ന്ന സെ​​​മി​​​നാ​​​റി​​​നി​​​ടെ ബീ​​​ഫ് ക​​​ട്‌​​​ലെ​​​റ്റ് വി​​​ള​​​മ്പി എ​​​ന്ന​​​താ​​​ണു ത​​​ർ​​​ക്ക​​വി​​​ഷ​​​യം. ഒ​​​രു ബാ​​​ങ്കി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ‘ഡി​​​ജി​​​റ്റ​​​ൽ ബാ​​​ങ്കിം​​ഗ് അ​​​വെ​​യ​​​ർ​​​നെ​​​സ്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലാ​​​യി​​രു​​ന്നു സെ​​​മി​​​നാ​​​ർ. പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് പ​​​ഫ്‌​​​സും ക​​​ട്‌​​​ലെ​​​റ്റും ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ വി​​​ത​​​ര​​​ണം ചെ​​​യ്തി​​രു​​ന്നു. അ​​​തി​​​ൽ നോ​​​ൺ വെ​​​ജ് ഉ​​​ള്ള​​​ത് പ​​​റ​​​ഞ്ഞി​​​ല്ലെ​​​ന്നും ഇ​​​തി​​​ൽ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു​​​മാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം.

വെ​​​ജി​​​റ്റ​​​ബി​​​ള്‍ ക​​​ട്‌​​​ലെ​​​റ്റ് എ​​​ന്നു പ​​​റ​​​ഞ്ഞു സ​​​സ്യാ​​​ഹാ​​​രി​​​ക​​​ളാ​​​യ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ ബീ​​​ഫ് ക​​​ട്‌​​​ല​​​റ്റ് ക​​​ഴി​​​പ്പി​​​ച്ചു​​​വെ​​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി പ്രി​​​ന്‍​സി​​​പ്പ​​ലി​​നെ​​​തി​​​രേ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.ബീ​​​ഹാ​​​ര്‍ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ അ​​​ങ്കി​​​ത് കു​​​മാ​​​ര്‍, ഹി​​​മാം​​​ഷു​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണു പ​​​രാ​​​തി​​​ക്കാ​​​ർ. ഉ​​​ത്ത​​​രേ​​​ന്ത്യ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ത്തി​​വ​​​രാ​​​റു​​​ള്ള സ​​​ര​​​സ്വ​​​തി പൂ​​​ജ​​​യ്ക്ക് ഇ​​​ത്ത​​​വ​​​ണ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തും സ​​​മ​​​ര​​​ക്കാ​​​ർ ആ​​​യു​​​ധ​​​മാ​​​ക്കു​​​ന്നു​​ണ്ട്.

ഈ ​​​മാ​​​സം 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു സ​​​ര​​​സ്വ​​​തി പൂ​​​ജ ന​​​ട​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്. പൂ​​​ജ ന​​​ട​​​ത്താ​​​ൻ കു​​​സാ​​​റ്റ് വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റും പോ​​​ലീ​​​സും അ​​​നു​​​മ​​​തി ന​​​ൽ​​​കി. എ​​​ന്നാ​​​ല്‍ പ്രി​​​ന്‍​സി​​​പ്പ​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ല്ല. പി​​​ന്നീ​​​ട് വി​​​സി​​​യു​​​ടെ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി വാ​​​ങ്ങി​​​യാ​​​ണു പൂ​​​ജ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു സ​​​മ​​​ര​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു.

Related posts