ലോ​ക്നാ​ഥ് ബെ​ഹ്റ​യെ ന്യാ​യീ​ക​രി​ച്ചു വീ​ണ്ടും മു​ഖ്യ​മ​ന്ത്രി; ബെ​ഹ്റ അ​വി​ടെ പോ​യ​ത് എ​ന്തി​നെ​ന്ന് വ്യ​ക്ത​മ​ല്ല…

തി​രു​വ​ന​ന്ത​പു​രം: മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ത​ട്ടി​പ്പി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

മോ​ൻ​സ​ന്‍റെ പ​ക്ക​ലു​ള്ള വ​സ്തു​ക്ക​ൾ പു​രാ​വ​സ്തു​വാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​ത് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വെ​യാ​ണെ​ന്നും നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

അ​തേ​സ​മ​യം, മോ​ൻ​സ​ണു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ മു​ഖ്യ​മ​ന്ത്രി വീ​ണ്ടും ന്യാ​യീ​ക​രി​ച്ചു.

ബെ​ഹ്റ അ​വി​ടെ പോ​യ​ത് എ​ന്തി​നെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ന് ബെ​ഹ്റ നി​ർ​ദേ​ശം ന​ൽ​കി​യ​ത് സം​ശ​യം തോ​ന്നി​യ​തി​നാ​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പോ​ലീ​സി​ന്‍റെ കൊ​ക്കൂ​ൺ സൈ​ബ​ർ കോ​ൺ​ഫ​റ​ൻ​സി​ൽ മോ​ൻ​സ​ൺ പ​ങ്കെ​ടു​ത്ത​താ​യി രേ​ഖ​ക​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ലെ ചെ​മ്പോ​ല വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ട്ടി​ല്ല. ചെ​മ്പോ​ല യ​ഥാ​ർ​ഥ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment