പാലക്കാട് രാഷ്‌ട്രീയപാർട്ടികളുടെ വാക്പോര് ..! ബൽറാമിന്‍റെ നാവ് പിഴുതെടുക്കുമെന്ന് എം. ചന്ദ്രൻ; ചന്ദ്രനെതിരെ നിയമ നടപടിയെന്ന്: വി.കെ. ശ്രീകണ്ഠൻ

പാ​ല​ക്കാ​ട്:​ സി​പി​എം നേ​താ​ക്ക​ളെ​ക്കു​റി​ച്ചു മി​ണ്ടി​യാ​ൽ വി.ടി.ബ​ൽ​റാ​മി​ന്‍റെ നാ​വു പി​ഴു​തെ​ടു​ക്കു​മെ​ന്നു സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം. ച​ന്ദ്ര​ൻ. മ​റ്റു​ള്ള​വ​രെ തെ​റിപ​റ​യു​ന്ന അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കി​ല്ല. എകെജി​ക്കെ​തി​രെ ബ​ൽ​റാം ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു തൃ​ത്താ​ല എം​എ​ൽ​എ ഓ​ഫി​സി​ലേ​ക്കു സി​പി​എം ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.കെ. രാ​ജേ​ന്ദ്ര​നും വ്യ​ക്ത​മാ​ക്കി. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ ബ​ൽ​റാ​മി​നെ ബ​ഹി​ഷ്ക​രി​ക്കും. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു മാ​റ്റിനി​ർ​ത്തും. അ​തേസ​മ​യം, ആ​ശ​യ​ദാ​രി​ദ്ര്യം നേ​രി​ടു​ന്ന സിപിഎം ​ബൽറാമി​ന്‍റെ നാ​ക്കി​നെപ്പോലും ഭ​യ​ക്കു​ന്നു​വെ​ന്നു ഡിസിസി ​പ്ര​സി​ഡ​ന്‍റ് വി.കെ. ശ്രീ​ക​ണ്ഠ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ച്ച്എ​സ്എ​സ്ടിഎ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം. എകെജിയു​ടെ ച​രി​ത്രം ചി​ക​ഞ്ഞു​നോക്കു​ന്ന ജ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ പ​ക​ച്ച സിപിഎം ​നേ​തൃ​ത്വം അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കുക​യാ​ണ്. സിപി എ​മ്മി​ന്‍റെ പൂ​ർവകാ​ല ച​രി​ത്രം അ​ത്ര​യേ​റെ അ​രോ​ച​ക​മാ​ണ്. ബൽറാ​മി​ന്‍റെ നാ​ക്ക് പി​ഴു​തെ​ടു​ക്കു​മെ​ന്നു പ്ര​സം​ഗി​ച്ച എം. ​ച​ന്ദ്ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രിക്കു​മെ​ന്നും ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു.

Related posts