എംആർഎഫുമായി കോ​ഹ്​ലി​ക്കു 100 കോ​ടി​യു​ടെ ക​രാ​ര്‍

mrfന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി​യു​മാ​യി എം​ആ​ര്‍എ​ഫ് ബാ​റ്റ് സ്‌​പോ​ണ്‍സ​ര്‍ഷി​പ്പ് ക​രാ​ര്‍ പു​തു​ക്കി​യ​താ​യി റി​പ്പോ​ര്‍ട്ട്. കോഹ്‌ലി​യു​മാ​യി എ​ട്ട് വ​ര്‍ഷ​ത്തേ​ക്ക് 100 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ലാ​ണ് ട​യ​ര്‍ നി​ര്‍മാ​ത​ാക്ക​ളാ​യ എം​ആ​ര്‍എ​ഫ് ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ള്‍ക്കു മു​ന്‍പു പ്യു​മ​യു​മാ​യി 110 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ലും കോ​ഹ്‌ലി ഒ​പ്പു​വ​ച്ചി​രു​ന്നു.

നി​ല​വി​ല്‍ ശി​ഖ​ര്‍ ധ​വാ​ന്‍, എ.​ബി.​ഡിവി​ല്യേ​ഴ്‌​സ് എ​ന്നി​വ​രു​മാ​യി എം​ആ​ര്‍എ​ഫ് സ്‌​പോ​ണ്‍സ​ര്‍ഷി​പ്പി​ല്‍ ഏ​ര്‍പ്പെ​ട്ടി​ടു​ണ്ട്.അതേസമയം വിരാട് കോഹ്‌ലി പെപ്സികോയുമായുള്ള കരാർ റദ്ദാക്കിയിരുന്നു.

ശരീരത്തിനു ദോഷം വരുന്ന ശീതളപാനീയങ്ങളുടെ പരസ്യങ്ങളിൽ താൻ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മു​ന്‍താ​ര​ങ്ങ​ളാ​യ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, ബ്ര​യ​ന്‍ ലാ​റ, സ്റ്റീ​വ് വോ ​എ​ന്നി​വ​രുടെ ബാറ്റ് എം​ആ​ര്‍എ​ഫ് സ്‌​പോ​ണ്‍സ​ര്‍ ചെ​യ്തി​രു​ന്നു.

Related posts