സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​ക്കി​യ വി​വാ​ദം: നി​യ​മ​സ​ഭ​യി​ൽ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷം, മൗ​നം പാ​ലി​ച്ച് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു നി​യ​മ​ന വി​വാ​ദ​ത്തി​ൽ മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നെ​തി​രേ നി​യ​മ​സ​ഭ​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി പ്ര​തി​പ​ക്ഷം. എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ൽ മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. മ​ന്ത്രി​യു​ടെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് ബെ​ന്നി തോ​മ​സി​നെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​താ​ണ് ഇ​പ്പോ​ൾ വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി ഉ​ളി​ക്ക​ൽ മേ​ഖ​ല​യി​ലെ സ​ജീ​വ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നും ജ​ന​കീ​യ നേ​താ​വു​മാ​ണ് ബെ​ന്നി തോ​മ​സ്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, 10 വ​ർ​ഷം ഉ​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ണ്ണി ജോ​സ​ഫി​ന്‍റെ ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റാ​യി​രു​ന്നു. നി​ല​വി​ൽ ക​ണ്ണൂ​ർ ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​ണ് അ​ദ്ദേ​ഹം. ബെ​ന്നി തോ​മ​സി​ന്‍റെ നി​യ​മ​നം ബ​ന്ധു​നി​യ​മ​ന​മ​ല്ല രാ​ഷ്‌​ട്രീ​യ നി​യ​മ​നം മാ​ത്ര​മാ​ണെ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment