ഒന്ന് ക്ലിക്ക് ചെയ്താൽ എല്ലാം ശരിയാകും ..! പ്ല​സ്ടു ക​ഴിഞ്ഞ് ഇനി എന്ത് പഠിക്കണം എന്ന ചോദ്യത്തിന് ഉത്തരവുമായി ജസ്ജിത്തും പ്രിൻസിന്‍റെയും വക ഒരു വെബ്സൈറ്റ്

bewhoomബി.എം
കോ​ട്ട​യം: പ്ല​സ്ടു ക​ഴി​ഞ്ഞ് ഏ​ത് കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന​ത് ഏ​തൊ​രു വി​ദ്യാ​ർ​ഥി​യു​ടെ​യും പ​ഠ​ന​കാ​ല​ഘ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന തീ​രു​മാ​ന​മാ​ണ്. എ​ന്ത് പ​ഠി​ക്ക​ണം,  ഏ​ത് കോ​ഴ്സി​ന് ചേ​ര​ണം എ​ന്ന് ചി​ന്തി​ച്ചിരിക്കുന്നവരെ സ​ഹാ​യി​ക്കാ​ൻ www.bewhom.in എന്ന വെ​ബ്സൈ​റ്റു​മാ​യി ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ സി.​വി. ജ​സ്ജി​ത്തും പ്രി​ൻ​സ് ബേ​ബി​യു​മാ​ണ്.

കു​ട്ടി​ക്കാ​ലം മു​ത​ൽ ഒ​ന്നി​ച്ച് പ​ഠി​ച്ച ഇ​രു​വ​രു​ടെ​യും സൗ​ഹൃ​ദ​ത്തി​ൽ​നി​ന്നും ഉ​ട​ലെ​ടു​ത്ത ആ​ശ​യ​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​ര​മാ​ണ് ബീ​ഹൂം എ​ന്ന വെ​ബ്സൈ​റ്റ്. കേ​ര​ള​ത്തി​ൽ ഒ​ട്ട​ന​വ​ധി കോ​ഴ്സു​ക​ളു​ണ്ടെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​പ​രി​ചി​ത​മാ​യ കോ​ഴ്സു​ക​ൾ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​തേ​യു​ള്ളൂ. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി കോ​ഴ്സു​ക​ളും കോ​ള​ജു​ക​ളും തെ​ര​ഞ്ഞ​ടു​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​വ​ർ കേ​ര​ള​ത്തി​ലെ അ​വ​സ​ര​ങ്ങ​ളെ നി​സാ​ര​മാ​യി ഒ​ഴി​വാ​ക്കു​കാ​യ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു.

ബം​ഗ​ളു​രൂ, കോ​യ​ന്പ​ത്തൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി വ​ണ്ടി​ക​യ​റു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.
പ​ല​വി​ദ്യാ​ർ​ഥി​ക​ളും കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ജോ​ലി സാ​ധ്യ​ത​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ ജോ​ലി സാ​ധ്യ​ത നി​ല​നി​ൽ​ക്ക​ണ​മെ​ന്നി​ല്ല. അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു​ള്ള ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യാ​ൽ ജീ​വി​ത​ത്തി​ൽ നി​രാ​ശ​രാ​കേ​ണ്ടി​വ​രി​ല്ല.

വെ​ബ​സൈ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തോ​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നാ​വി​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കു​വാ​നും ഈ ​വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ കോ​ഴ്സു​ക​ളും കോ​ള​ജു​ക​ളും കേ​ര​ള​ത്തി​ൽ എ​വി​ടെ​യെ​ല്ലാ​മു​ണ്ടെ​ന്ന്  മ​ന​സി​ലാ​ക്കു​വാ​നും സാ​ധി​ക്കും. കൂ​ടാ​തെ ഉ​ന്ന​ത മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ലു​ണ്ട്. .വി​വ​ര​ങ്ങ​ൾ​ക്ക്: 9020338077.

Related posts