മി​ക​ച്ച പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍  ക​സ​ബ​യും ബാ​ലു​ശേ​രി​യും

കോ​ഴി​ക്കോ​ട് : കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്നും ര​ണ്ടു പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ ക​സ​ബ പോ​ലീ​സ് സ്‌​റ്റേ​ഷ​നും കോ​ഴി​ക്കോ​ട് റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ലെ ബാ​ലു​ശേ​രി സ്‌​റ്റേ​ഷ​നു​മാ​ണ് ഡി​ജി​പി പ്രാ​ഥ​മി​ക പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തു നി​ന്നും ആ​കെ 15 സ്‌​റ്റേ​ഷ​നു​കെ​ള​യാ​ണ് പ​രി​ഗ​ണ​നാ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​ലെ മി​ക​വ്, വേ​ഗ​ത, വാ​റ​ണ്ട് കേ​സി​ലെ പ്ര​തി​ക​ളേ​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളേ​യും പി​ടി​കൂ​ട​ല്‍ , ക​വ​ര്‍​ച്ചാ കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം, കൂ​ടു​ത​ല്‍ അ​ള​വ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ കേ​സു​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ല്‍, മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ള്‍ , ജ​നോ​പ​കാ​ര പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഡി​ജി​പി പ​രി​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

ഓ​രോ പോ​ലീ​സ് ജി​ല്ല​യു​ടേ​യും മേ​ധാ​വി​മാ​ര്‍ അ​ത​ത് ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത സ്‌​റ്റേ​ഷ​നു​ക​ളെ കു​റി​ച്ച് വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ സ​ഹി​ത​മു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഡി​ജി​പി​യ്ക്കു നേ​ര​ത്തെ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ നി​ന്നാ​ണ് 15 സ്‌​റ്റേ​ഷ​നു​ക​ളെ പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന് തൃ​ശൂ​ര്‍ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തും. ഇ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു പ​ട്ടി​ക കൈ​മാ​റു​ന്ന​ത് .

ക​സ​ബ പോ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ ഹ​രി​പ്ര​സാ​ദും എ​സ്‌​ഐ വി.​സി​ജി​ത്തു​മാ​ണ് . കെ.​സു​ഷി​ര്‍​കു​മാ​റാ​ണ് ബാ​ലു​ശേ​രി ഇ​ന്‍​സ്പ​ക്ട​ര്‍ . എ​സ്‌െ​എ കെ. ​സു​മി​ത്ത്കു​മാ​ര്‍. ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ര​ണ്ടു പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കു പു​റ​മേ ഫോ​ര്‍​ട്ട് , മെ​ഡി​ക്ക​ല്‍​കോ​ള​ജ് (തി​രു​വ​ന​ന്ത​പു​രം സി​റ്റി), നെ​ടു​മ​ങ്ങാ​ട് (തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ), കൊ​ല്ലം വെ​സ്റ്റ് (കൊ​ല്ലം സി​റ്റി), പു​ന​ലൂ​ര്‍ , ഈ​സ്റ്റ് ക​ല്ല​ട (കൊ​ല്ലം റൂ​റ​ല്‍ ), കൊ​ടു​മ​ണ്‍ (പ​ത്ത​നം​തി​ട്ട), ക​ട​വ​ന്ത​റ (കൊ​ച്ചി സി​റ്റി), മൂ​വാ​റ്റു​പു​ഴ( എ​റ​ണാ​കു​ളം റൂ​റ​ല്‍ ), പാ​ല (കോ​ട്ട​യം), അ​ടി​മാ​ലി (ഇ​ടു​ക്കി), ചേ​ര്‍​ത്ത​ല (ആ​ല​പ്പു​ഴ), ചാ​ലു​ക്കു​ടി (തൃ​ശൂ​ര്‍ റൂ​റ​ല്‍) എ​ന്നി​ങ്ങ​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത മ​റ്റ് സ്‌​റ്റേ​ഷ​നു​ക​ള്‍ .

Related posts