Bev Q! മ​ദ്യ​വി​ത​ര​ണ​ത്തി​നാ​യി ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക്കി​യ ആപ്പിന് പേരായി; വിശദവിവരങ്ങളും നി​ല​വി​ൽ എ​ടു​ത്തി​രി​ക്കു​ന്ന തീ​രു​മാ​നങ്ങളും ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വി​ത​ര​ണ​ത്തി​നാ​യി ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക്കി​യ മൊ​ബൈ​ൽ ഫോ​ൺ ആ​പ്പി​ന്‍റെ പേ​ര് ബെ​വ് ക്യൂ. ​ആ​പ്പി​ന് ഔ​ദ്യോ​ഗി​ക അ​നു​മ​തി ല​ഭി​ച്ചാ​ൽ ഗൂ​ഗി​ളി​ന്‍റെ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

ആ​പ്പ് പ്ലേ ​സ്റ്റോ​റി​ൽ അ​പ്ഡേ​റ്റ് ചെ​യ്യാ​നാ​യി ഗൂ​ഗി​ളി​ന് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഐ ​ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു​ള്ള ആ​പ്പ് ആ​പ് സ്റ്റോ​റി​ൽ നി​ന്നാ​ണു ഡൗ​ൺ​ലോ​ഡ് ചെ​യ്യേ​ണ്ട​ത്.

എ​ല്ലാ പ്ലാ​റ്റ്ഫോ​മി​ലും ആ​പ്പ് ല​ഭ്യ​മാ​ക്കു​മെ​ന്നു ബ​വ്കോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ആ​പ്പി​ന്‍റെ ട്ര​യ​ൽ റ​ൺ പൂ​ര്‍​ത്തി​യാ​ക്കും. ശ​നി​യാ​ഴ്ച മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നാ​യെ​ക്കും എ​ന്നാ​ണ് എ​ക്സൈ​സ് വകുപ്പ് ക​രു​തു​ന്നു​ത്.

കൊ​ച്ചി ആ​സ്ഥാ​ന​മാ​യ സ്ഥാ​പ​ന​മാ​ണ് ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്. ജി​പി​എ​സ് സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ഉ​പ​ഭോ​ക്താ​വി​ന്‍റെ ഏ​റ്റ​വും അ​ടു​ത്തു​ള്ള ബാ​ർ, ബ​വ്കോ, ക​ൺ​സ്യൂ​ർ​ഫെ​ഡ്, ബീ​യ​ർ ആ​ൻ​ഡ് വൈ​ൻ പാ​ർ​ല​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ആ​പ്പ് ന​ൽ​കു​ന്ന​ത്.

ആ​പ്പ് വ​ഴി റ​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ടോ​ക്ക​ണി​ലെ സ​മ​യം അ​നു​സ​രി​ച്ച് അ​താ​തു കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ൽ മ​ദ്യം ല​ഭി​ക്കും. ഒ​രാ​ൾ​ക്കു പ​ര​മാ​വ​ധി മൂന്ന് ലീ​റ്റ​ർ വ​രെ മ​ദ്യ​മാ​ണു ല​ഭി​ക്കു​ക. ബാ​റു​ക​ളി​ൽ​നി​ന്ന​ട​ക്കം സ​ർ​ക്കാ​ർ വി​ല​യ്ക്കു മ​ദ്യം ല​ഭി​ക്കും.

മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്ക​ണം, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ബാ​റി​ലി​രു​ന്നു മ​ദ്യ​പി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വാ​ങ്ങാം. ഇ​ങ്ങ​നെ​യാ​ണ് നി​ല​വി​ൽ എ​ടു​ത്തി​രി​ക്കു​ന്ന തീ​രു​മാ​നം.

Related posts

Leave a Comment