കണ്ണൂർ: ബിവറേജസ് വിൽപന കേന്ദ്രത്തിൽ നിന്ന് വിദേശ മദ്യം മോഷ്ടിച്ച സംഭവത്തിൽ ഒഡീഷ സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ. പ്ലൈവുഡ് ഫാക്ടറി തൊഴിലാളികളായ വിശ്വജിത്ത് സമൽ (21), റബിന നാരായൺ (26) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ എട്ടിന് പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ഇവർ 7350 രൂപ വില വരുന്ന മൂന്നു കുപ്പി വിദേശമദ്യം കടത്തി കൊണ്ടു പോകുകയായിരുന്നു.
വൈകുന്നേരം സ്റ്റോക്ക് പരിശോധിക്കുന്നതിനിടെയാണ് മദ്യം മോഷണം പോയത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് വ്യക്തമായത്.
ഔട്ട്ലറ്റ് മാനേജരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.