പത്തനംതിട്ട: കൊടുന്തറയിൽ പ്രവർത്തിക്കുന്ന കേരള ബിവറേജസ് കോർപറേഷന്റെ ഗോഡൗണിലേക്ക് എത്തിയ ലോറിയിൽ നിന്ന് മദ്യം മോഷ്ടിച്ച കേസിൽ പത്തനംതിട്ട പുത്തൻപീടിക സ്വദേശി മടുക്കുവേലിൽ വീട്ടിൽ ജിജോ (25) യെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ നാലിനു രാത്രി എട്ടിനുശേഷമായിരുന്നു മോഷണം നടന്നത്. ഗോഡൗണിലേക്ക് മദ്യവുമായി എത്തിയ ലോറി അടുത്തദിവസം ലോഡ് ഇറക്കുന്നതിനായി ഗോഡൗണിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
ലോറിയിൽ നിന്നും 5090 രൂപ വില വരുന്ന ഒൻപത് കുപ്പി മദ്യം ആണ് ഇയാളും സഹായികളും ചേർന്ന് മോഷ്ടിച്ചത്. സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ , ഷിജു പി സാം എന്നിവരുടെ നേതൃത്വത്തിലാണ് ജിജോയെ അറസ്റ്റ് ചെയ്തത്.
