മ​ദ്യം വാ​ങ്ങാ​ൻ വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ബ​ന്ധ​ന​ക​ൾ ക​ടു​പ്പി​ച്ച് ബെ​വ്കോ! പലരും മദ്യം വാങ്ങാനാവാതെ മടങ്ങി…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളി​​​ൽനി​​​ന്നു മ​​​ദ്യം വാ​​​ങ്ങാ​​​നെ​​​ത്തു​​​ന്ന​​​വ​​​ർ ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​മോ വാ​​​ക്സി​​​നേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ ക​​​ടു​​​പ്പി​​​ച്ച് ബെ​​​വ്കോ.

ഇ​​​ന്ന​​​ലെ ജി​​​ല്ല​​​യി​​​ൽ പ​​​ല​​​യി​​​ട​​​ത്തും ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ൽ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ മ​​​ദ്യം വാ​​​ങ്ങാ​​​നെ​​​ത്തി​​​യ​​​വ​​​രെ മ​​​ദ്യം ന​​​ൽ​​​കാ​​​തെ തി​​​രി​​​ച്ച​​​യ​​​ച്ചു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി​​​യാ​​​ണ് മ​​​ദ്യം വാ​​​ങ്ങാ​​​നെ​​​ത്തു​​​ന്ന​​​വ​​​ർ വാ​​​ക്സി​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നോ​​​ട്ടീ​​​സ് ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്‌​​​ലെ​​​റ്റു​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ പ​​​തി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ഗ​​​ര​​​ത്തി​​​ലെ എ​​​ല്ലാ ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്‌​​​ലെറ്റു​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ലും പോ​​​സ്റ്റ​​​ർ പ​​​തി​​​ച്ചു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ മ​​​ദ്യം വാ​​​ങ്ങാ​​​നെ​​​ത്തി​​​യ​​​വ​​​രെ തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.

ക​​​ട​​​ക​​​ൾ​​​ക്കു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന​​​ക്കും ബാ​​​ധ​​​ക​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ പു​​​തി​​​യ നി​​​ബ​​​ന്ധ​​​ന ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Related posts

Leave a Comment