നവാഗതനായ ധനഞ്ജയ് ശങ്കര്‍ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ചിതമാണ് ഭഭബ. തീയറ്ററിൽ വൻ ഹൈപ്പോടെ എത്തിയ ചിത്രം പക്ഷേ പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നു മാത്രമല്ല ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു പോയി. മോഹൻലാലിന്റെ മാസ് എൻട്രി കൊണ്ടുവന്നിട്ട് പോലും ഭഭബ വിജയിച്ചില്ല എന്നത് ആരാധകരെ സങ്കടക്കടലിലാഴ്ത്തി. സീ 5- ലൂടെ ചിത്രം ഒടിടിയിലും എത്തിയിട്ടു പോലും തിയറ്രറിലെ സമാന ഗതിയാണ് ചിത്രം നേരിട്ടത്.
സത്യപ്രതിജ്ഞ ചെയ്ത ശേഷം സ്വന്തം മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോകുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ‘വന്നവരും നിന്നവരും ഒരുപോലെ വെറുപ്പിച്ച മറ്റൊരു സിനിമയുമില്ലെ’ന്നാണ് ഒരുവിഭാഗം പ്രേക്ഷകർ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മോശം സിനിമ എന്നാണ് സോഷ്യൽ മീഡിയയിൽ ഭഭബയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
ആറാട്ടണ്ണന്റെ അച്ഛൻ എന്നാണ് ചിത്രത്തെക്കുറിച്ച് ചിലർ പറഞ്ഞത്. ഏട്ടന്റേ പേട്ടന്റേയും സോ കോൾഡ് അഴിഞ്ഞാട്ടം, അറപ്പ് തോന്നുന്ന ലെവൽ റേപ്പ് ജോക്ക് വരെ സിനിമയിലുണ്ടെന്നാണ് ചിത്രത്തെ ട്രോളി ആളുകൾ കുറിക്കുന്നത്. പടത്തിന്റെ കഥ എഴുതിയവും എടുത്തവന്റേയുമൊക്കെ ഇജ്ജാതി മൈൻഡ് സെറ്റ് എന്നാണ് വിമർശകരിൽ ഭൂരിഭാഗവും പറയുന്ന കാര്യം.
