ഭൈരവ വലയില്‍ കുടുങ്ങി! ഭൈരവ കേരളത്തിലടക്കമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തു; മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന്‍ നെറ്റില്‍

Bhairavaസിനിമാ ലോകത്തിന്റെ ശാപം ഇനിയും മാറുന്ന മട്ടില്ല. നിര്‍മ്മാതാക്കളുടെ സമരത്തേത്തുടര്‍ന്ന് മലയാള സിനിമാ റിലീസുകള്‍ നിര്‍ത്തി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് സിനിമാ പ്രേമികളും പ്രത്യേകിച്ച്, വിജയ് ആരാധകരും ഏറെ കാത്തിരുന്ന ഭൈരവ ഇന്ന് കേരളത്തിലടക്കമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തമിഴ് സിനിമ ഭൈരവ ഇന്റര്‍നെറ്റിലെത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ വ്യാജ പതിപ്പും എത്തിയിട്ടുണ്ടെന്നാണറിയുന്നത്. വാര്‍ത്ത പുറത്തു വന്നതോടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്.

സിനിമ റിലീസ് ചെയ്യുന്നതോടൊപ്പം വ്യാജ പതിപ്പ് ഇന്റര്‍നെറ്റിലൂടെയും മറ്റും ലഭ്യമാകുന്നത് ഇപ്പോള്‍ പതിവ് സംഭവമായിരിക്കുകയാണ്. ഭരതനാണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ പ്രോഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ കീര്‍ത്തി സുരേഷാണ് വിജയിയുടെ നായികയായെത്തുന്നത്.

Related posts