വെറുതെയല്ല ഭാര്യ! അ​ങ്ക​ക്ക​ള​രി​യി​ൽ പ​ട​ന​യി​ച്ച് വീ​രാം​ഗ​ന​മാ​​ർ ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ​യും പാ​ർ​ട്ടി​ക​ളു​ടെ​യും അ​ഭി​മാ​നം സം​ര​ക്ഷി​ച്ചു

ചാ​ത്ത​ന്നൂ​ർ: ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പി​ൽ ഭ​ർ​ത്താ​ക്ക​ന്മാ​ർ മ​ത്സ​രി​ച്ച് ജ​യി​ച്ച വാ​ർ​ഡു​ക​ൾ നി​ല​നി​ർ​ത്താ​നും സം​ര​ക്ഷി​ക്കാ​നും നി​യോ​ഗി​ക്ക​പ്പെ​ട്ട ഭാ​ര്യ​മാ​ർ, അ​ങ്ക​ക്ക​ള​രി​യി​ൽ പ​ട​ന​യി​ച്ച് വീ​രാം​ഗ​ന​ക​ളാ​യി ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ​യും പാ​ർ​ട്ടി​ക​ളു​ടെ​യും അ​ഭി​മാ​നം സം​ര​ക്ഷി​ച്ചു.

ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ ത​ട്ട​ക​ങ്ങ​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ച് മ​ത്സ​രി​ച്ച നാ​ല് വ​നി​ത​ക​ളും വി​ജ​യ​ക്കൊ​ടി പാ​റി​ച്ചു.

ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടു​വാ​തു​ക്ക​ൽ വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച സ​ജിനാ ​ന​ജിം പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭു​രി​പ​ക്ഷ​ത്തോ​ടെ പ്ര​തി​യോ​ഗി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കി​യാ​ണ് വി​ജ​യി​ച്ച​ത്.

ഭ​ർ​ത്താ​വ് ന​ജിം​തോ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച ഈ ​വാ​ർ​ഡി​ൽ സിപിഐ ​ഭാ​ര്യ സ​ജിന നജിമി​നെ​യാ​ണ് അ​ങ്ക​ക​ള​ത്തി​ലി​റ​ക്കി​യ​ത്.

613 വോ​ട്ടു​ക​ൾ നേ​ടി അ​സൂ​യാ​ർ​ഹ​മാ​യ വി​ജ​യ​മാ​ണ് ഇ​വ​ർ നേ​ടി​യ​ത്. തൊ​ട്ട​ടു​ത്ത എ​തി​ർ സ്ഥാ​നാ​ർ​ഥി​യും സി​പിഐ ​വി​മ​ത​യു​മാ​യ ശോ​ഭ​ന അ​ശോ​ക​ന് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് 121 വോ​ട്ടു​ക​ൾ മാ​ത്രം.

498 വോ​ട്ടിന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ സ​ജിനാ ​ന​ജിം വി​ജ​യി​ച്ച​പ്പോ​ൾ യു​ഡിഎ​ഫ്, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് 90ൽ ​താ​ഴെ വോ​ട്ടു​ക​ൾ മാ​ത്രം.

ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ളേ​ജ് വാ​ർ​ഡി​ൽ സി​പിഐ ​ഇ​ത്ത​വ​ണ പ​ട​ക്ക​ള​ത്തി​ലി​റ​ക്കി​യ​ത് ഇ​തേ വാ​ർ​ഡി​ലെ മു​ൻ നാ​യ​ക​നും ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ടി.​ആ​ർ. ദി​പു​വി​ന്‍റെ ഭാ​ര്യ വി​നീ​ത​ ദിപു​വി​നെ.​

ഭ​ർ​ത്താ​വിന്‍റെ സ്വ​ന്തം ത​ട്ട​കം വി​നീ​ത​ ദിപു ​സം​ര​ക്ഷി​ച്ച​ത് പോ​ൾ ചെ​യ്ത വോ​ട്ടി​ന്‍റെ 70 ശ​ത​മാ​നം നേ​ടി അ​ഭി​മാ​നാ​ർ​ഹ​മാ​യ വി​ജ​യ​മാ​ണ് നേ​ടി​യ​ത്. 704 വോ​ട്ടു​ക​ൾ നേ​ടി 408 വോ​ട്ടി​ന്‍റെ ഭു​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് വി​നീ​ത ഭ​ർ​ത്താ​വി​ന്‍റെ ത​ട്ട​കം നി​ല​നി​ർ​ത്തി​യ​ത്.​

പ​ഞ്ചാ​യ​ത്ത് 2005-ൽ ​രൂ​പീ​കൃ​ത​മാ​യ​ത് മു​ത​ൽ റി​ക്കാ​ർ​ഡ് ഭു​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച് ദിപു​ ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗ​വും വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​സി​ഡന്‍റു​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ആ ​പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തി പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭു​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് വി​നീ​ത ദി​പു​വിന്‍റെ വി​ജ​യം.

ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ളി​യാ​ക്കു​ളം​ വാ​ർ​ഡി​ൽ ഭ​ർ​ത്താ​വിന്‍റെ ത​ട്ട​കം നി​ല​നി​ർ​ത്താ​നും പാ​ർ​ട്ടി​യു​ടെ അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​നു​മാ​ണ് ബി​ജെ​പി മീ​രാ ഉ​ണ്ണി​യെ നി​യോ​ഗി​ച്ച​ത്.​ ബിജെ​പി നേ​താ​വാ​യ ക​ളി​യാ​ക്കു​ളം ഉ​ണ്ണി (ഷി​ബു) പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന വാ​ർ​ഡാ​ണ് ഇ​ത്.​

വാ​ർ​ഡ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും നി​ല​നി​ർ​ത്താ​നു​മാ​യി മീ​ര​യ്ക്ക് ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തേ​ണ്ടി വ​ന്നു. മീ​ര ഉ​ണ്ണി 534 വോ​ട്ട് നേ​ടി ഭ​ർ​ത്താ​വി​ന്‍റെ​യും പാ​ർ​ട്ടി​യു​ടെ​യും അ​ഭി​മാ​നം സം​ര​ക്ഷി​ച്ചു.

എ​തി​ർ സ്ഥാ​നാ​ർ​ഥി​യും ഇ​ട​തു​മു​ന്ന​ണി വി​മ​ത​യു​മാ​യ ബി​ന്ധ്യാ ലോ​ഹി​താസ് 428 ​വോ​ട്ട് നേ​ടി ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടെ കാ​ഴ്ച​ക്കാ​രു​ടെ സ്ഥാ​ന​മാ​യി​രു​ന്നു.

ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​റം വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം കു​ടും​ബ​ക്കാ​ര്യം ത​ന്നെ. 1995 മു​ത​ൽ ഈ ​വാ​ർ​ഡി​നെ ന​യി​ക്കു​ന്ന​ത് കേ​ര​ളാ കോ​ൺ​ഗ്ര​സി​ലെ ലീ​ലാ​മ്മ ചാ​ക്കോയോ ​അ​ല്ലെ​ങ്കി​ൽ ഭ​ർ​ത്താ​വ് ചാ​ക്ക യോ ​ആ​ണ്.​ വാ​ർ​ഡ് സ്ത്രീ ​സം​വ​ര​ണ​മാ​കു​മ്പോ​ൾ ലീ​ലാ​മ്മ മ​ത്സ​രി​ക്കും: ജ​യി​ക്കും.​

ജ​ന​റ​ലാ​കു​മ്പോ​ൾ ഭ​ർ​ത്താ​വ് ചാ​ക്കോ മ​ത്സ​രി​ക്കും. ജ​യി​ക്കും.​വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി 18 അ​ട​വും പ​യ​റ്റി​യി​ട്ടും ചാ​ക്കോ-ലീലാമ്മ ദ​മ്പ​തികളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ നാ​ലാ​മൂ​ഴ​ത്തി​ൽ 48 വോ​ട്ടി​ന് ഭാ​ര്യ ലീ​ലാ​മ്മ ചാ​ക്കോ വി​ജ​യി​ച്ചു.

ഭ​ർ​ത്താ​വ് കെ.​ചാ​ക്കോ ര​ണ്ടു ത​വ​ണ​യും വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു. ഏ​റം വാ​ർ​ഡി​ന്‍റെ ഭ​ര​ണ​സാ​ര​ഥ്യം 25 വ​ർ​ഷം ക​ഴി​ഞ്ഞ് മു​പ്പ​താം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു.

Related posts

Leave a Comment