കുറ്റബോധം തെല്ലുമില്ല; മോഹന്‍ലാലിനൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതില്‍ എന്താണ് തെറ്റ്; ഭാനുപ്രിയ മനസു തുറക്കുന്നു

bhanu600തെലുങ്ക് ദേശത്തു നിന്നെത്തി മലയാളികളുടെ മനം കീഴടക്കിയ സുന്ദരിയാണ് ഭാനുപ്രിയ. രാജശില്‍പി, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഭാനുപ്രിയ മലയാളികളുടെ മനസില്‍ ഇടംനേടിയത്. രാജശില്‍പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിലര്‍ ഇതു ചൂണ്ടിക്കാട്ടി ഭാനുപ്രിയയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ തനിക്ക് ഇപ്പോഴും കുറ്റബോധമൊന്നും തോന്നുന്നില്ലെന്നാണ് ഭാനുപ്രിയ ഒരു പ്രമുഖ മലയാള മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

ഗ്ലാമര്‍ വേഷം ചെയതാല്‍ എന്താണ് തെറ്റ്?  കാണാന്‍ ഭംഗിയുണ്ട് എന്നൊരാള്‍ പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ എന്താണ് കുഴപ്പം ? ഭാനുപ്രിയ മനസു തുറന്നു ചോദിക്കുകയാണ്. താന്‍ മലയാളത്തേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തത് ഹിന്ദിയിലും തെലുങ്കിലുമാണെന്നും അതിലൊന്നും താന്‍ യാതൊരു തെറ്റും കാണുന്നില്ലെന്നും ഭാനുപ്രിയ വ്യക്തമാക്കി. കുറേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു. അതില്‍ തെറ്റ് തോന്നിയിട്ടില്ല. ഞാനതിന് എന്റേതായ ഒരു നിയന്ത്രണ രേഖ വച്ചിരുന്നു. ഹിന്ദിയിലും തെലുങ്കിലുമാണ് അത്തരം വേഷങ്ങള്‍ കൂടുതലും വന്നത്. അതെല്ലാം കൊമേര്‍ഷ്യല്‍ ചിത്രങ്ങളായിരുന്നു. ഇത്തരം വേഷങ്ങള്‍ ചെയ്തപ്പോഴും വീട്ടുകാര്‍ക്കറിയാം ഞാന്‍ നിയന്ത്രണ രേഖ മറികടക്കില്ലെന്ന്.പിന്നെ ഞാന്‍ ചെയ്ത ഗ്ലാമര്‍ വേഷങ്ങളൊന്നും ഒരിക്കലും അത്രയ്ക്ക് വൃത്തികെട്ട രീതിയിലേക്ക് പോയിട്ടില്ല. അഭിനേതാവെന്നാല്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണം എന്നാണ് അന്നും ഇന്നും താന്‍ കരുതുന്നതെന്നും ഭാനുപ്രിയ പറയുന്നു.

Related posts