ചൊവ്വാഴ്ച ഭാരതബന്ദ്! കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ഫ​ലം കണ്ടില്ല; ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. ചൊ​വ്വാ​ഴ്ച ഭാ​ര​ത് ബ​ന്ദ് ന​ട​ത്തും.

കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ അ​ഞ്ചി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ക്കാ​നും തീ​രു​മാ​നി​ച്ചു.

കാ​ർ​ഷി​ക ഭേ​ദ​ഗ​തി നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കു​ക എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് ക​ർ​ഷ​ക​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സ​മ​ര​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വ​രു​തി​യി​ൽ നി​ർ​ത്താ​നാ​ണ് സ​മ​ര നേ​താ​ക്ക​ളു​ടെ ശ്ര​മം.

Related posts

Leave a Comment