രാ​ത്രി​യി​ൽ സ്കൂ​ട്ട​റു​മാ​യെ​ത്തി ആ​ളൊഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ൽ​ക്കും; പെ​ൺ​കു​ട്ടി​ക​ളെ ക​യ​റി​പ്പി​ടി​ക്കും, സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തും; പൂ​വാ​ല​ൻ ഹാ​ഷിം വ​ല​യി​ൽ

അ​മ്പ​ല​പ്പു​ഴ: റോ​ഡി​ൽ സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. 

അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത്  ക​റു​ക​ത്ത​റ പാ​ല​ത്തി​നു സ​മീ​പം   ​ശ​ബ​രി വീ​ട്ടി​ല്‍ വാ​ട​ക​യ് ക്കു താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി ഇ​ര​വു​കാ​ട് വാ​ർ​ഡ് ക​ട​വ​ത്തു​ശേ​രി ഹാ​ഷി(31)മി​നെ​യാ​ണ് പു​ന്ന​പ്ര സി​ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞദി​വ​സം രാ​ത്രി 8.30 ഓ​ടെ വ​ണ്ടാ​നം പോ​സ്റ്റ് ഓ​ഫീ​സി​നു പ​ടി​ഞ്ഞാ​റ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പറേ​ഷ​നു സ​മീ​പം ന​ട​ന്നുപോ​യ സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​യേ​യു​മാ​ണ് യു​വാ​വ് ശ​ല്യ​പ്പെ​ടു​ത്തി​യ​ത്.

ത​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള സ്കൂ​ട്ട​റി​ലാ​ണ് യു​വാ​വ് ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പോ​ക്സോ കേ​സ് ചു​മ​ത്തി​യാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്ഐ വി​നോ​ദ്കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, ജോ​സ​ഫ് ടി.​വി, അ​നി​ൽ​കു​മാ​ർ ​കെ.​എ​സ്, വി​നി​ൽ വി.​കെ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment