ആദ്യം കിണറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു, നാട്ടുകാര്‍ രക്ഷപ്പെടുത്തി വീട്ടിലാക്കിയപ്പോള്‍ ആരും കാണാതെ തൂങ്ങിമരിച്ചു, രേഷ്മ മരണത്തെ വരിച്ചതിനു പിന്നില്‍ പ്രേമനൈരാശ്യം മാത്രമോ? ഓച്ചിറയില്‍ 19കാരിയുടെ മരണത്തില്‍ കാമുകന്‍ പിടിയില്‍

rehama-fbകിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ പിന്നീട് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ പ്രയാര്‍, മേമന താണുവേലില്‍ വീട്ടില്‍ രേഷ്മ (19)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. രാവിലെ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പ്രേമ നൈരാശ്യമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ പേരില്‍ കരുനാഗപ്പള്ളി ഒട്ടത്തില്‍ ജംഗ്ഷനു സമീപമുള്ള യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു മേമന സ്വദേശി രാജേഷിനെ (28) ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു.

രേഷ്മയും രാജേഷും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന സൂചനയാണ് ബന്ധുക്കള്‍ നല്കുന്നത്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് രേഷ്മയുടെ മരണത്തിനു കാരണമെന്നാണ് രാജേഷിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഇതു ശരിയല്ലെന്നും രാജേഷ് മകളെ ബ്ലാക്‌മെയില്‍ ചെയ്തിരുന്നതായി സംശയമുണ്ടെന്നുമാണ് മാതാപിതാക്കളുടെ പക്ഷം. തങ്ങളുടെ മകള്‍ ധൈര്യമുള്ളവളായിരുന്നുവെന്നും ചെറിയ കാര്യത്തിന് ജീവനൊടുക്കില്ലെന്നുമാണ് അവര്‍ പറയുന്നത്.

Related posts