മാധ്യമങ്ങള്‍ വേ​ട്ട​യാ​ടു​ക​യാ​ണ്; ബാ​ബു​വു​മാ​യു​ള്ള ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റേ​ത് ത​ന്നെ​യെ​ന്ന് ഗ​ണേ​ഷ്കുമാർ

കൊ​ല്ലം: മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ദി​ലീ​പി​നെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ താ​ൻ പ​ങ്കാ​ളി​യ​ല്ല. ഇ​ട​വേ​ള ബാ​ബു​വു​മാ​യു​ള്ള ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റേ​ത് ത​ന്നെ​യാ​ണെ​ന്നും ഗ​ണേ​ഷ് മാധ്യമങ്ങളോട് പ​റ​ഞ്ഞു.

ശ​ബ്ദ​രേ​ഖ പു​റ​ത്ത് പോ​യ​ത് എ​ങ്ങ​നെ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​തു​കൊ​ണ്ടൊ​ന്നും സം​ഘ​ട​ന​യെ ത​ക​ർ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂട്ടിച്ചേർത്തു.

അ​മ്മ ഒ​രു രാ​ഷ്ട്രീ​യ സം​ഘ​ട​ന​യ​ല്ലെ​ന്നും പൊ​തു​ജ​ന പി​ന്തു​ണ​യു​ടെ ആ​വ​ശ്യ​വു​മി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​യു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ കൈ​യ​ടി വാ​ങ്ങാ​നു​ള്ള സം​ഘ​ട​ന​യു​മ​ല്ല ഇ​ത്.

രാ​ഷ്ട്രീ​യ​ക്കാ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ ചാ​ന​ലു​ക​ളി​ൽ പേ​ര് വ​രാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ്. പ​ത്ര​വാ​ർ​ത്ത​യും ഫേ​സ്ബു​ക്കും ക​ണ്ട് ന​മ്മ​ൾ പേ​ടി​ക്ക​രു​ത്. വാ​ർ​ത്ത​ക​ൾ ര​ണ്ടു ദി​വ​സം​കൊ​ണ്ട് അ​ട​ങ്ങു​മെ​ന്നും ഗ​ണേ​ഷ്കു​മാ​ർ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Related posts