പത്തനംതിട്ട: വീട്ടില് അതിക്രമിച്ചു കയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ബന്ധുവായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നന്നുവക്കാട് പൂര്ണിമ വീട്ടില് വിഘ്നേഷാണ് ( 34) പിടിയിലായത്.നന്നുവക്കാട് പൂര്ണിമ വീട്ടില് സുചിത്രയാണ് (29) പരാതി നല്കിയത്.
ചൊവ്വാഴ്ച രാത്രി സ്റ്റേഷനിലെത്തി യുവതി, തന്റെ കുഞ്ഞമ്മയുടെ മകനായ വിഘ്നേഷ് വീട്ടിലെത്തി അമ്മൂമ്മയുടെ ദേഹത്ത് ചീഞ്ഞ ഭക്ഷണസാധനങ്ങള് ഇടുകയും, അസഭ്യം വിളിക്കുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി അറിയിച്ചു. കൂടാതെ യുവതിയെ തടഞ്ഞുനിര്ത്തി അപമാനിക്കുകയും ചെയ്തതായി പരാതിയില് പറയുന്നു.
ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തി കേസ് രജിസ്റ്റര് ചെയ്ത പോലീസ് ആയുധനിയമം ഉള്പ്പെടെയുള്ള വകുപ്പുകള് അനുസരിച്ചാണ് കേസെടുത്തത്. എസ് ഐ കെ. ആര്. രാജേഷ് കുമാറിന്റെ നേതൃത്വത്തില് അന്വേഷണം ആരംഭിക്കുകയും വിഘ്നേഷിനെ കസ്റ്റഡിയില് എടുക്കുകയും ചെയ്തു.
വിഘ്നേഷ് ഇതിനുമുമ്പും സുചിത്രയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങള് അടിച്ചു തകര്ക്കുകയും ചെ്തിരുന്നു. ഇതിന്റെ പേരില് യുവതിയുടെ അമ്മ പത്തനംതിട്ട പോലീസില് പരാതി നല്കിയതിന്റെ വിരോധത്താലാണ് ഇന്നലെ തോക്കുമായി വീട്ടില് യുവാവ് അതിക്രമം കാട്ടിയത്.
പരിശോധയില് വിഘ്നേഷിന്റെ വീട്ടില് നിന്നു പിസ്റ്റള് രൂപത്തിലുള്ള ഒരു തോക്കും, റൈഫിള് രൂപത്തിലുള്ള ഒരു തോക്കും പോലീസ് കണ്ടെടുത്തു. രണ്ടു തോക്കുകള്ക്കും ലൈസന്സ് ഇല്ലാത്തതാണ്.
ഇയാളുടെ വീട്ടില് നിന്നും കണ്ടെടുത്ത തോക്ക്, എആര് ക്യാമ്പ് ആര്മര് വിഭാഗം പരിശോധിച്ചു. തോക്കിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല് വിവരങ്ങള് ലഭ്യമാകേണ്ടതുണ്ട്. തോക്ക് ഫോറന്സിക് ലബോറട്ടോറിയില് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമുണ്ട്.