വ​ധ ഭീ​ഷ​ണിയിൽ പൊറുതിമുട്ടി ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എയുടെ കത്ത്

താ​മ​ര​ശേ​രി: വ​ധ​ഭീ​ഷ​ണി​യും സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ലും പൊ​റു​തിമു​ട്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ക​ത്ത​യ​ച്ചു. മു​സ്‌​ലീം​ലീ​ഗ് ജ​നാ​ധി​പ​ത്യ​വും ജ​ന​വി​ധി​യും അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രാ​ഷ്ട്രീയ ബോ​ധം ന​ല്‍​ക​ണ​മെ​ന്നും ലീ​ഗ് സം​സ്ഥാ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കാ​ര​ട്ട് റ​സാ​ഖ് എം​എ​ല്‍​എ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. മു​സ്ലീം​ലീ​ഗി​ൽനിന്ന്്‍ രാ​ജി​വ​ച്ച് ഇ​ട​തു​പ​ക്ഷ പി​ന്തു​ണ​യോ​ടെ സ്ഥാ​നാ​ർ​ഥി​യാ​യ​തു മു​ത​ല്‍ മു​സ്ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ വേ​ട്ട​യാ​ടു​ക​യാ​ണ്. പ​ല ത​വ​ണ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തേ​ജോ​വ​ധം ചെ​യ്യു​ക​യും കൈ​യേറ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​കയും ചെ​യ്തു.

നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ല്‍ മു​സ്ലീം ലീ​ഗി​ന്‍റെ​യും കെ​എം​സി​സി അ​ട​ക്ക​മു​ള്ള പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ര്‍​ദ്ധ രാ​ത്രി​യ​ല്‍ വ​രെ നി​ര​ന്ത​ര​മാ​യി ഫോ​ണി​ല്‍ വി​ളി​ച്ച് അ​സം​ഭ്യം പ​റ​യു​ക​യും വ​ധ​ഭീ​ഷ​ണി മു​ക്കു​ക​യു​മാ​ണ്. പ​രാ​തി​യി​ല്‍ കൊ​ടു​വ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts