ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം: അ​ധ്യാ​പ​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ക​ർ​ത്തു; ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു, വീ​ഡി​യോ വൈ​റ​ൽ

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കോ​ട്ദ്വാ​റി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ക്കു​ക​യും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ സ്കൂ​ൾ അ​ധ്യാ​പ​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​ർ ആ​ന​ക്കൂ​ട്ടം ക്രൂ​ര​മാ​യി ത​ക​ർ​ത്തു.

ലാ​ൻ​സ്ഡൗ​ൺ ഫോ​റ​സ്റ്റ് ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള പി​ഡ​ബ്ല്യു​ഡി സ്റ്റോ​റി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​ന​ക​ളു​ടെ പെ​ട്ടെ​ന്നു​ള്ള ക​ട​ന്നു​വ​ര​വി​ൽ പ​രി​ഭ്രാ​ന്ത​രാ​യ അ​ധ്യാ​പ​ക​ർ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യി ത​ക​രു​ക​യും, അ​ക​ത്തു​ണ്ടാ​യി​രു​ന്ന സാ​മ​ഗ്രി​ക​ളും അ​ധ്യാ​പ​ക​രു​ടെ പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത 534ൽ ​രാ​വി​ലെ 5:00 മു​ത​ൽ 7:30 വ​രെ ര​ണ്ട​ര മ​ണി​ക്കൂ​റോ​ള​മാ​ണ് ആ​ന​ക്കൂ​ട്ടം കാ​ര​ണം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത്. അ​ധ്യാ​പ​ക​രു​ടെ വാ​ഹ​നം കൂ​ടാ​തെ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്കും ആ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

റോ​ഡി​ന് ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ നി​ര​ന്നു​നി​ന്ന് വ​ഴി ത​ട​സ്സ​പ്പെ​ട്ട​താ​ണ് ആ​ന​ക്കൂ​ട്ടം പ്ര​കോ​പി​ത​രാ​കാ​ൻ കാ​ര​ണ​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. സ​മീ​പ​ത്തെ പു​ഴ​യി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ന​ക​ൾ​ക്ക് റോ​ഡി​ൽ നി​ന്ന് മാ​റി​പ്പോ​കാ​നും സാ​ധി​ച്ചി​ല്ല. കൂ​ട്ട​ത്തി​ൽ ചെ​റി​യ ആ​ന​ക്കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തും ആ​ന​ക​ൾ കൂ​ടു​ത​ൽ അ​ക്ര​മ​കാ​രി​ക​ളാ​കാ​ൻ കാ​ര​ണ​മാ​യി.

തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി പ​രി​ശ്ര​മി​ച്ചാ​ണ് ആ​ന​ക്കൂ​ട്ട​ത്തെ സു​ര​ക്ഷി​ത​മാ​യി വ​ന​ത്തി​ലേ​ക്ക് തി​രി​കെ ക​യ​റ്റി​വി​ട്ട​ത്. ആ​ന​ക​ൾ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

 

 

 

 

Related posts

Leave a Comment