ജ​ന​ങ്ങ​ളെ ഭീ​തി​യാ​ക്കു​ന്ന ത​ര​ത്തി​ല്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി: മ​ന്ത്രി കെ.​കെ. ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലു​വി​ള​യി​ല്‍ 17,000 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ടെ​ന്നു​ള്ള പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

ജ​ന​ങ്ങ​ളെ ഭീ​തി​യാ​ക്കു​ന്ന ത​ര​ത്തി​ല്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഈ ​മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ലാ​തെ ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​

പു​ല്ലു​വി​ള​യി​ലെ ആ​റു വാ​ര്‍​ഡു​ക​ളി​ലാ​ണ് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഉ​ള്ള​ത്. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു​മു​ത​ൽ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വി​ട​ത്തെ 14, 16, 18 വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി മാ​റ്റി​യി​രു​ന്നു.

ഇ​തി​നെ തു​ട​ര്‍​ന്ന് രോ​ഗ​വ്യാ​പ​ന​ത്തി​ന് കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള ഹൈ ​റി​സ്ക് ഗ്രൂ​പ്പി​ല്‍ പ്പെ​ട്ട 671 പേ​ര്‍​ക്ക് കോ​വി​ഡ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്തു​ക​യും അ​തി​ല്‍ 288 പേ​ര്‍ പോ​സി​റ്റീ​വ് ആ​കു​ക​യും ചെ​യ്തു.

ടെ​സ്റ്റ് റി​സ​ള്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ല്ലു​വി​ള ക്ല​സ്റ്റ​റാ​യി സ​ര്‍​ക്കാ​ര്‍ ഇ​തി​നോ​ട​കം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​പു​ല്ലു​വി​ള ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്ല​സ്റ്റ​റു​ക​ളി​ല്‍ എ​ല്ലാം കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഊ​ര്‍​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച​ത് കൂ​ടാ​തെ ആ​ര്‍​ആ​ര്‍​ടി, വോ​ള​ന്‍റി​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​ന​വും ഈ ​പ്ര​ദേ​ശ​ത്ത് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment