നാ​റ്റോ ഉ​ച്ച​കോ​ടി; ബൈ​ഡ​ൻ യു​കെ​യി​ലെ​ത്തി; ഋ​ഷി സു​ന​ക്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും


ന്യൂ​യോ​ർ​ക്ക്: നാ​റ്റോ ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ യു​കെ​യി​ലെ​ത്തി. ഇ​ന്നു ല​ണ്ട​നി​ൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സു​ന​ക് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തി​നു​ശേ​ഷം ആ​റാം ത​വ​ണ​യാ​ണ് ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

യു​ക്രെ​യ്ൻ ക്ല​സ്റ്റ​ർ ബോം​ബ് ന​ൽ​കാ​ൻ യു​എ​സ് അം​ഗീ​കാ​രം ന​ൽ​കി​യ​തു സ​ഖ്യ​ക​ക്ഷി​ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ഡ​ന്‍റെ യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​നം.

ചാ​ൾ​സ് രാ​ജാ​വു​മാ​യും ബൈ​ഡ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​തി​നു​ശേ​ഷം ചൊ​വ്വാ​ഴ്ച ലി​ത്വേ​നി​യ​യി​ൽ ആ​രം​ഭി​ക്കു​ന്ന നാ​റ്റോ ഉ​ച്ച​കോ​ടി​യി​ൽ ബൈ​ഡ​ന്‍ സം​ബ​ന്ധി​ക്കും.

നാ​റ്റോ​യി​ൽ യു​ക്രെ​യ്നി​ന് അം​ഗ​ത്വം ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്തി​മ​ച​ർ​ച്ച​ക​ൾ ഉ​ച്ച​കോ​ടി​യി​ലു​ണ്ടാ​കും. പു​തു​താ​യി നാ​റ്റോ​യി​ലെ​ത്തു​ന്ന ഫി​ൻ​ല​ൻ​ഡി​ലും ബൈ​ഡ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment