മൊബൈല്‍ ഫോണ്‍ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി എല്‍ജി ! സ്മാര്‍ട്ട് ഫോണുകള്‍ പകുതി വിലയ്ക്ക് നല്‍കുന്നു;വമ്പന്‍ ഡിസ്‌കൗണ്ട് കണ്ട് കണ്ണുതള്ളി ടെക്‌പ്രേമികള്‍…

പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ എല്‍ജി ഏറെ സവിശേഷതകളോടെ വിപണിയില്‍ ഇറക്കിയ വിംഗ് സ്മാര്‍ട്ട്ഫോണ്‍ വമ്പന്‍ വിലക്കുറവില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും.

ഇരട്ട ഡിസ്പ്ലേയും കറക്കാന്‍ കഴിയുന്ന മെയ്ന്‍ സ്‌ക്രീനുമാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് 29,999 രൂപയ്ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കുക.

69,990 രൂപയ്ക്കാണ് ഏറെ ഫീച്ചറുകള്‍ ഉള്ള ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതാണ് പകുതിയില്‍ താഴെ വിലയ്ക്ക് ഫല്‍പ്പ്കാര്‍ട്ടില്‍ ലഭ്യമാക്കുന്നത്.

എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുള്ളത്. അടുത്തിടെ,മൊബൈല്‍ ഫോണ്‍ ബിസിനസ് യൂണിറ്റ്് അടച്ചുപൂട്ടാന്‍ പോകുന്നതായി എല്‍ജി പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് വിപണിയില്‍ ഇറക്കിയ സ്മാര്‍ട്ട്്്ഫോണുകള്‍ക്ക് ഡിസ്്ക്കൗണ്ട് അനുവദിക്കാന്‍ തീരുമാനിച്ചത്.

ജൂലൈ 31ന് ശേഷം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന, ഉല്‍പ്പാദനം എന്നി രംഗങ്ങളില്‍ നിന്ന് പതുക്കെ പിന്മാറുമെന്നാണ് കമ്പനി അറിയിച്ചത്.ബിസിനസ് കുറഞ്ഞതും മത്സരം കടുത്തതുമാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിന്ന് പിന്മാറാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

6.81 ഇഞ്ച് പി-ഒഎല്‍ഇഡി ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് വിംഗ് ഫോണിനുള്ളത്. ഇതിന് പുറമേ 3.9 ഇഞ്ച് വലിപ്പമുള്ളതാണ് രണ്ടാമത്തെ ഡിസ്പ്ലേ. സ്നാപ്ഡ്രാഗണ്‍ 765ജി ചിപ്പ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്.

4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 64 എംപി,13 എംപി, 12 എംപി എന്നിങ്ങനെയുള്ള മൂന്ന് റിയര്‍ ക്യാമറയും 32 എംപി വരുന്ന സെല്‍ഫി ക്യാമറയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Related posts

Leave a Comment