കുറ്റിയാട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍ ! ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തി പോലീസ്…

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകള്‍ നാള്‍ക്കു നാള്‍ വര്‍ധിക്കുന്നു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇരിട്ടി മേഖലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രതിയായതിനു പിന്നാലെ മറ്റൊരു കേസില്‍ പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ബ്രാഞ്ച് സെക്രട്ടറിയും കുടുങ്ങിയിരിക്കുകയാണ്.

സിപിഎം ചെങ്കോട്ടയെന്ന് അറിയപ്പെടുന്ന കുറ്റിയാട്ടൂരിലാണ് സംഭവം. സിപിഎം നെല്ലിയോട്ടുവയല്‍ ബ്രാഞ്ച് സെക്രട്ടറിയായ യുവാവിനെതിരെയാണ് കേസെടുത്തത്.

വേശാല ഇന്ദിരാ നഗര്‍ റോഡിലെ പ്രശാന്തിനെ (35)തിരെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മയ്യില്‍ പോലീസ് പോക്സോ കേസെടുത്തത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ്.

പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ച്ച മുന്‍പ് ഇരിട്ടി മേഖലയില്‍ 14 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വി.കെ നിധീഷ് അറസ്റ്റിലായിരുന്നു.ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Related posts

Leave a Comment