കണ്‍ഫ്യൂഷനായല്ലോ! അമിതാബ് ബച്ചന്റെ മുപ്പത്തിയേഴാം പിറന്നാളാഘോഷിച്ച് കുടുംബം; അഭിഷേക്ക് ബച്ചന്‍ പങ്കുവച്ച ‘ആ ചിത്രം’ ചര്‍ച്ചയാകുന്നു

അമിതാബ് ബച്ചന്റെ മുപ്പത്തിയേഴാം പിറന്നാളാഘോഷിച്ച് കുടുംബം. 37 എന്നു കണ്ട് ആരും അതിശയിക്കണ്ട. ഈ മുപ്പത്തിയേഴിനു പിന്നിലെ കഥ വ്യക്തമാക്കിക്കൊണ്ട് അഭിഷേക്ക് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുത്.

യഥാര്‍ഥ ഇതിഹാസങ്ങള്‍ രണ്ടു പ്രാവശ്യം ജനിക്കും എന്ന ഹാഷ് ടാഗോടെയാണ് മുപ്പത്തിയേഴു വര്‍ഷം മുന്‍പ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ച് എടുത്ത ചിത്രം അബിഷേക് പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂലി എന്ന സിനിമയുടെ സെറ്റില്‍ വച്ച് അച്ഛന് ഒരു അപകടം സംഭവിച്ചു.

മരണം പോലും സംഭവിച്ചേക്കാമായിരുന്നു. അത്രയ്ക്ക് ഭീകരമായിരുന്നു അവസ്ഥ. അന്നൊരു ഓഗസ്റ്റ് രണ്ടാം തീയതിയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഞങ്ങള്‍ക്ക് തിരികെ തന്നത്. അത് അച്ഛന്റെ രണ്ടാം ജന്മമായിരുന്നു. അതുകൊണ്ട് ഓഗസ്റ്റ് രണ്ട് ഞങ്ങള്‍ അച്ഛന്റെ രണ്ടാം ജന്മദിനമായി ആഘോഷിക്കുന്നു.

ഹാപ്പി ബര്‍ത്ത് ഡേ പാ. ലൗ യു. അബിഷേക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അബിഷേകിന്റെ പോസ്റ്റിനു താഴെ കമന്റ് ആയും പോസ്റ്റ് ഷെയര്‍ ചെയ്തും നിരവധി ആരാധകരാണ് ബിഗ് ബിക്കും പിറന്നാളാശംകള്‍ നേരുന്നത്.
അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയാണ് അമിതാബ് ബച്ചന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഇതോടൊപ്പം തന്നെ മറാത്തിയിലും തമിഴിലും ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് ബിഗ് ബി.

Related posts