ആംഗൻവാടി വ​ർ​ക്കറായ അമ്മയെ ചില ഉദ്യോഗസ്ഥർ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കുന്നുവെന്ന പരാതിയുമായി മകൾ;   പരാതിയിൽ പറയുന്നതിങ്ങനെ…

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആംഗൻവാ​ടി​ വ​ർ​ക്ക​ർ ശ്യാ​മ​ള​യെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് മ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ഇ​ത് സം​ബ​ന്ധി​ച്ച് മ​ക​ൾ ശ്യാ​മി​ലി ജി​ല്ലാ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി.​കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യി തി​രു​വ​ന​ന്ത പു​രം ആ​ർ സി ​സി​യി​ലെ ചി​കി​ത്സ​യി​ൽ ഇ​രി​ക്കു​ന്ന ശ്യാ​മ​ള​മു​ൻ​പ് പു​ത്ത​ന​മ്പ​ലം 15-ാം ന​മ്പ​ർ ആംഗൻ​വാ​ടി​യി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്ത​ത്.

മൂ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് 12-ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം വാ​ങ്ങി വ​ന്ന​ത്.​ഇ​വി​ടെ താ​ത്ക്കാ​ലി​ക​മാ​യി ജോ​ലി ചെ​യ്ത് വ​ന്ന ചി​ല​രു​ടെ താ​ല്പ​ര്യം സു​ര​ക്ഷി​ക്കാ​നാ​ണ് ഇ​വ​രെ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി.​ ക​ഴി​ഞ്ഞ ദി​വ​സം 22-ാം ന​മ്പ​ർ ആംഗൻ​വാ​ടി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റാ​നും അ​വി​ടു​ത്തെ​വ​ർ​ക്ക​റെ ഇ​വി​ടേ​ക്ക് സ്ഥ​ലം മാ​റ്റാ​നും തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ രോ​ഗ​ബാ​ധി​ത​യാ​യ ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ണ​പേ​ക്ഷി​ച്ചി​ട്ടും ബന്ധപ്പെട്ടവർ ത​യാ​റാ​കാ​തെ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് കൈ​പ്പ​റ്റാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​സ്പെ​ൻ്റ് ചെ​യ്യാ​ൻ ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.​ഇ​തി​നെ തു​ട​ർ​ന്ന് അ​വ​ശ​യാ​യ ശ്യാ​മ​ള​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ കേ​ര​ള ആംഗ​ൻ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​റ് ഹെ​ൽ​പേ​ഴ്സ് യൂ​ണി​യ​ൻ ഐ ​എ​ൻ റ്റി ​യു സി ​കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.​ആംഗൻ​വാ​ടി വ​ർ​ക്ക​റെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച് അ​ധി​കാ​രം ദു​ർ​വി​നി​യോ​ഗം ചെ​യ്തവരുടെ പേ​രി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം വൈ ​ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബി കൃ​ഷ്ണ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts