കു​ട്ടി​ക​ള്‍ ക്ലാ​സി​ല്‍ ക​യ​റു​ന്നി​ല്ല ! ശ​മ്പ​ള​മാ​യി വാ​ങ്ങി​യ 23 ല​ക്ഷം രൂ​പ മ​ട​ക്കി ന​ല്‍​കി കോ​ള​ജ് അ​ധ്യാ​പ​ക​ന്‍; സം​ഭ​വം ഇ​ങ്ങ​നെ…

വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ല്‍ ക​യ​റാ​ന്‍ കൂ​ട്ടാ​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് ത​നി​ക്ക് ന​ല്‍​കി​യ ശ​മ്പ​ളം തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ധ്യാ​പ​ക​ന്‍. ബി​ഹാ​റി​ലാ​ണ് സം​ഭ​വം.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ല്‍ ക​യ​റാ​ത്ത​ത് മൂ​ലം പ​ഠി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്റെ വി​ഷ​മ​ത്തി​ലാ​ണ് ത​നി​ക്ക് ല​ഭി​ച്ച ശ​മ്പ​ള​വും മ​റ്റു അ​നു​കൂ​ല്യ​ങ്ങ​ളും തി​രി​കെ വാ​ങ്ങാ​ന്‍ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷം ഒ​ന്‍​പ​ത് മാ​സം കാ​ല​യ​ള​വി​ല്‍ ശ​മ്പ​ള​വും മ​റ്റു അ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ത​നി​ക്ക് ല​ഭി​ച്ച 20 ല​ക്ഷം രൂ​പ തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന​താ​ണ് അ​ധ്യാ​പ​ക​ന്റെ വി​ചി​ത്ര ആ​വ​ശ്യം.

മു​സ​ഫ​ര്‍​പു​ര്‍ ബാ​ബാ സാ​ഹി​ബ് ഭീം ​റാ​വു അം​ബേ​ദ്ക​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നാ​യ ലാ​ല​ന്‍ കു​മാ​റാ​ണ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്.

ക്ലാ​സി​ല്‍ കു​ട്ടി​ക​ള്‍ ക​യ​റാ​തെ വെ​റു​തെ ശ​മ്പ​ളം വാ​ങ്ങു​ന്ന​തി​ലു​ള്ള ദുഃ​ഖ​മാ​ണ് ഇ​തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ലാ​ല​ന്‍ കു​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച 23.82 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് വാ​ങ്ങാ​ന്‍ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് പ്രോ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ അ​പേ​ക്ഷ നി​ര​സി​ച്ചു.

‘പ​ണം തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ന്‍ ഞാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. എ​നി​ക്ക് പ​ഠി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല, എ​നി​ക്ക് ശ​മ്പ​ളം വാ​ങ്ങാ​ന്‍ അ​ര്‍​ഹ​ത​യി​ല്ല എ​ന്ന വാ​ദ​മാ​ണ് മു​ന്നോ​ട്ടു​വെ​ച്ച​ത്.’ ലാ​ല​ന്‍​കു​മാ​ര്‍ പ​റ​യു​ന്നു.

2019ല്‍ ​ബി​ഹാ​ര്‍ പി​എ​സ് സി ​ന​ട​ത്തി​യ അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സ​ര്‍ പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത റാ​ങ്ക് നേ​ടി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച ലാ​ല​ന്‍​കു​മാ​ര്‍ ഇ​ങ്ങ​നെ​യാ​ണ് പ​റ​യു​ന്ന​ത്.

ആ​ദ്യ 20 റാ​ങ്കു​കാ​രി​ല്‍ ഒ​രാ​ളാ​യി​ട്ട് പോ​ലും ത​നി​ക്ക് വ​ട​ക്ക​ന്‍ ബി​ഹാ​ര്‍ ടൗ​ണി​ലെ മോ​ശം കോ​ള​ജി​ലാ​ണ് ജോ​ലി ല​ഭി​ച്ച​തെ​ന്നും ലാ​ല​ന്‍ കു​മാ​ര്‍ ആ​രോ​പി​ക്കു​ന്നു.

ത​നി​ക്ക് സ്ഥ​ലം​മാ​റ്റം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലാ​ല​ന്‍ കു​മാ​ര്‍ നി​ര​വ​ധി ത​വ​ണ അ​പേ​ക്ഷ ന​ല്‍​കി​യ​താ​യി പ്രൊ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ സ​മ്മ​തി​ച്ചു.

എ​ന്നാ​ല്‍ ക്ലാ​സി​ല്‍ കു​ട്ടി​ക​ള്‍ ക​യ​റു​ന്നി​ല്ല എ​ന്ന പ​രാ​തി ഇ​തി​ന് മു​ന്‍​പ് ഉ​ന്ന​യി​ക്കാ​തി​രു​ന്ന​തി​ല്‍ പ്രൊ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ അ​മ്പ​ര​പ്പ് പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment