സംയുക്ത അന്ന് എന്നെയൊന്നും മൈന്‍ഡ് ചെയ്തിരുന്നില്ല ! കുറെ ചിരി വേസ്റ്റായിട്ടുണ്ട്; സംയുക്തയുമായുള്ള ആദ്യ സമാഗമത്തെക്കുറിച്ച് ബിജു മേനോന്‍ മനസ്സു തുറക്കുന്നു…

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. മഴ,മേഘമല്‍ഹാര്‍,മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ നായികാ-നായകന്മാരായെത്തി ആളുകളുടെ മനസ്സ് കീഴടക്കിയ ഇരുവരും തുടര്‍ന്ന് ജീവിതത്തിലും നായികാനായകന്മാരാവുകയായിരുന്നു.

വിവാഹശേഷം സംയുക്ത സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും ബിജു മേനോന്‍ എത്തുന്ന വേദികളിലെല്ലാം ആളുകള്‍ക്ക് അറിയേണ്ടത് സംയുക്തയെക്കുറിച്ചായിരുന്നു. സംയുക്തയുമായുള്ള ആദ്യ സമാഗമത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിജു മേനോന്‍ ഇപ്പോള്‍.

ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സംയുക്ത അന്ന് തന്നെ ഒട്ടും മൈന്‍ഡ് ചെയ്തില്ലെന്നും കുറേ ചിരി വേസ്റ്റായിട്ടുണ്ടെന്നും ബിജു മേനോന്‍ പറയുന്നു. സെറ്റില്‍ കാവ്യയുമായി സംസാരിച്ചിരിക്കാറുണ്ടെങ്കിലും സംയുക്ത ആ ഭാഗത്തേക്കേ വരില്ലായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഒരു ദിവസം രഞ്ജിപണിക്കര്‍ സാര്‍ സംയുക്തയുടെ അഭിനയത്തെക്കുറിച്ച് ചോദിച്ചു’അഭിനയം കുഴപ്പമൊന്നുമില്ല, പക്ഷേ ഭയങ്കര ജാടയാണെ’ന്നു ഞാന്‍ പറഞ്ഞു. ഇങ്ങനെയാവുമെന്ന് അറിയില്ലല്ലോ.’ ബിജു മേനോന്‍ പറഞ്ഞു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യം പറഞ്ഞത്.

മേഘമല്‍ഹാര്‍ എന്ന ചിത്രത്തിനു ശേഷമാണ് ഇരുവരും വിവാഹജീവിതത്തിലേക്ക് കടന്നത്.2002ല്‍ വിവാഹിതരായ ഇവര്‍ക്ക് ദക്ഷ് ദര്‍മിക് എന്നൊരു മകനുണ്ട്. ഇരുവരും തങ്ങളുടേതായ സ്വകാര്യത ഇഷ്ടപ്പെടുന്ന ആളുകളാണെന്നും ഒരു കാര്യത്തിനും പരസ്പരം നിര്‍ബന്ധിക്കാറില്ലെന്നും സംയുക്താ വര്‍മ മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Related posts